വീഡിയോകോണിന് വഴിവിട്ട് വായ്പ: ഐസിഐസിഐ മുന്‍ സിഇഒ ചന്ദ കൊച്ചാറിനെതിരേ സിബിഐ കേസ്

Update: 2019-01-24 11:42 GMT

മുംബൈ: ഐസിഐസിഐ ബാങ്കിന്റെ മുന്‍ സിഇഒ ചന്ദ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനുമെതിരേ സിബിഐ കേസ് ഫയല്‍ ചെയ്തു. 2012ല്‍ വീഡിയോകോണിന് വഴിവിട്ട് 3250 കോടിയുടെ വായ്പ നല്‍കിയെന്ന കേസിലാണ് എഫ്‌ഐആര്‍.വീഡിയോകോണ്‍ എംഡി വേണുഗോപാല്‍ ദൂത്തും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഭര്‍ത്താവും നുപവര്‍ റിന്യൂവബ്ള്‍സ് എംഡിയുമായ ദീപക് കൊച്ചാറിന് കോടികള്‍ നല്‍കി സ്വാധീനിച്ച് വേണുഗോപാല്‍ 2012ല്‍ ഐസിഐസിഐ ബാങ്കില്‍നിന്ന് വായ്പയെടുത്തുവെന്നാണ് പ്രധാന ആരോപണം. കേസുമായി ബന്ധപ്പെട്ട് മുംബൈയിലെയും ഓറംഗബാദിലെയും വീഡിയോ കോണിന്റെ ഓഫിസിലും മുംബൈയിലെ നരിമാന്‍ പോയന്റിലുള്ള നുപവര്‍ റിന്യൂവബ്ള്‍സിന്റെയും സുപ്രീം എനര്‍ജിയുടെയും ഓഫിസുകളിലും സിബിഐ റെയ്ഡ് നടത്തി.

Tags:    

Similar News