ശിവരഞ്ജിത്തിന്റെ വീട്ടില്‍ പരീക്ഷാ പേപ്പര്‍: അന്വേഷണം ക്രൈംബ്രാഞ്ചിന്
സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. കോളജുകളില്‍ ക്രിമിനലുകളെ അനുവദിക്കില്ലെന്നും പോലിസ് മേധാവി പറഞ്ഞു. നാല് ബണ്ടില്‍ പേപ്പറുകളാണ് ശിവരഞ്ജിത്തിന്റെ ആറ്റുകാലുള്ള വീട്ടില്‍ നിന്ന് കണ്ടെത്തിയത്.
തിരുവനന്തപുരം:യൂനിവേഴ്‌സിറ്റി കോളജ് കത്തികുത്ത്‌കേസിലെ പ്രതിയുടെ വീട്ടില്‍ നിന്ന് കേരള സര്‍വ്വകലാശാല പരീക്ഷയുടെ ഉത്തര പേപ്പര്‍ കണ്ടെത്തിയ സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. കോളജുകളില്‍ ക്രിമിനലുകളെ അനുവദിക്കില്ലെന്നും പോലിസ് മേധാവി പറഞ്ഞു. നാല് ബണ്ടില്‍ പേപ്പറുകളാണ് ശിവരഞ്ജിത്തിന്റെ ആറ്റുകാലുള്ള വീട്ടില്‍ നിന്ന് കണ്ടെത്തിയത്. കന്റോണ്‍മെന്റ് പോലിസ് നടത്തിയ റെയ്ഡിലാണ് പരീക്ഷാ പേപ്പറുകള്‍ കണ്ടെത്തിയത്.
റെയ്ഡ് റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ശിവരഞ്ജിത്തിന്റെ ബന്ധുക്കള്‍ ഉ്ള്‍പ്പെടുന്ന സംഘം കയ്യേറ്റം ചെയ്തിരുന്നു. ഇരുമ്പ് ദണ്ഡുകളുമേന്തി അസഭ്യവര്‍ഷവുമായി മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ പാഞ്ഞടുത്ത സംഘത്തെ പോലിസ് ഏറെ പണിപ്പെട്ടാണ് പിന്തിരിപ്പിച്ചത്.