
കണ്ണൂര്‍: സ്വകാര്യ ബസില്‍ കടത്താന്‍ ശ്രമിച്ച 150 വെടിയുണ്ടകള്‍ എക്‌സൈസ് പിടികൂടി. കര്‍ണാടകയിലെ വിരാജ്‌പേട്ടയില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസില്‍ നിന്നാണ് ഇരിട്ടി കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ വച്ച് എക്‌സൈസ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ലഗേജ് ബെര്‍ത്തിലെ മൂന്നു പെട്ടികളിലായിരുന്നു വെടിയുണ്ടകള്‍. തുടര്‍ന്ന് പോലിസിനെ വിവരം അറിയിച്ചു. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. യാത്രക്കാരുടെ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്ന് ഇരിട്ടി പോലിസ് അറിയിച്ചു.