ഖുര്‍ആനെയും പ്രവാചകനെയും അധിക്ഷേപിച്ച് ഫേസ് ബുക്ക് പോസ്റ്റ്; യുവാവിനെതിരേ കേസ്
ചങ്ങനാശ്ശേരി: ഖുര്‍ആനെയും പ്രവാചകനെയും അധിക്ഷേപിക്കുന്ന വിധത്തില്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ട യുവാവിനെതിരേ കേസ്. തെങ്ങണ കുന്നുംപുറത്ത് വീട്ടില്‍ കിരണ്‍ തോമസിനെതിരേയാണ് തൃക്കൊടിത്താനം പോലിസ് കേസെടുത്തത്. തെങ്ങണ പുതൂര്‍പള്ളി മുസ് ലിം ജമാഅത്ത് നല്കിയ പരാതിയിലാണ് നടപടി. മറ്റൊരാളുടെ ഫേസ് ബുക്ക് പോസ്റ്റിനു മറുപടിയായാണ് കിരണ്‍ തോമസ് എന്ന എഫ്ബി അക്കൗണ്ടില്‍ നിന്ന് ഖുര്‍ആനെയും പ്രവാചകനെയും അധിക്ഷേപിക്കുന്ന വിധത്തില്‍ കമ്മന്റിട്ടത്. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തെങ്ങണ പൗരത്വ സംരക്ഷണ സമിതി കണ്‍വീനര്‍ എ അനീഷും പോലിസിനെ സമീപിച്ചിരുന്നു. പരാതിക്കു ശേഷം ഫേസ് ബുക്ക് അക്കൗണ്ട് ഒഴിവാക്കിയിരിക്കുകയാണ്.
Facebook post against Qur'an and Prophet: Case against young man