'ഫലസ്തീനികളുടെ നിര്‍ഭയത്വം നിറഞ്ഞ വിമോചന പോരാട്ടം'; ഐക്യദാര്‍ഢ്യവുമായി മുനവ്വറലി ശിഹാബ് തങ്ങള്‍
തങ്ങളുടെ ജീവിതത്തിന് മീതെ കൊവിഡ് മഹാമാരിയെക്കാള്‍ ദുരന്തങ്ങള്‍ തീര്‍ക്കുന്ന ഇസ്രായേലിന്റെ മനുഷ്യത്വരഹിതമായ അതിക്രമങ്ങളേയും അതിജീവിക്കേണ്ട ജീവല്‍ പ്രതിസന്ധിയിലൂടെയാണ് ഫലസ്തീന്‍ ജനത കടന്ന് പോകുന്നതെന്ന് തങ്ങള്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
കോഴിക്കോട്: ഇസ്രായേല്‍ ആക്രമണത്തിനെതിരേ പോരാടുന്ന ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍. തങ്ങളുടെ ജീവിതത്തിന് മീതെ കൊവിഡ് മഹാമാരിയെക്കാള്‍ ദുരന്തങ്ങള്‍ തീര്‍ക്കുന്ന ഇസ്രായേലിന്റെ മനുഷ്യത്വരഹിതമായ അതിക്രമങ്ങളേയും അതിജീവിക്കേണ്ട ജീവല്‍ പ്രതിസന്ധിയിലൂടെയാണ് ഫലസ്തീന്‍ ജനത കടന്ന് പോകുന്നതെന്ന് തങ്ങള്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
'ഇസ്രായേല്‍ അധിനിവേശത്തിലും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിലുമുണ്ടായ ഫലസ്തീന്‍ ജനതയുടെ സ്വാഭാവിക പ്രതിഷേധങ്ങളെയാണ് ഇസ്രായേല്‍ പോലിസ് നിഷ്ഠൂരമായി നേരിട്ടത്. അറബ് ലോകത്ത് പ്രതിഷേധം അലയടിക്കുന്ന, ലോകത്തെ നടുക്കിയ ഈ കൃത്യത്തിനെതിരെ പ്രതിഷേധിക്കുന്നു. ഫലസ്തീനികളുടെ നിര്‍ഭയത്വം നിറഞ്ഞ വിമോചന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു'. മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം.!
റമദാന്‍ അവസാനത്തെ വെള്ളിയാഴ്ച മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ത്ഥനാ നിരതരായിരുന്ന ഫലസ്തീനികള്‍ക്ക് നേരെ ഇസ്രായേലി പോലിസ് സ്റ്റണ്‍ ഗ്രാനേസുകളും ടിയര്‍ ഗ്യാസുകളും കൊണ്ട് ക്രൂരമായ അക്രമം അഴിച്ചുവിട്ടത് ഈ മഹാമാരികാലത്ത് ലോകം നടുങ്ങിയ മറ്റൊരു ക്രൂരതയായിരുന്നു. 180 ഓളം ഫലസ്തീനികള്‍ക്ക് പരിക്കേറ്റ ആക്രമണത്തിലൂടെ വീണ്ടും ഫലസ്തീന്‍ ജനതയുടെ ദിനരാത്രങ്ങളെ രക്തപങ്കിലമാക്കുകയാണ് ഇസ്രായേലി സേനയും പോലീസും. ലോകമെങ്ങുമെന്ന പോലെ കോവിഡ് മഹാമാരിയെ പ്രതിരോധിക്കേണ്ട അവസ്ഥയുള്ള ഫലസ്തീന്‍, തങ്ങളുടെ ജീവിതത്തിന് മീതെ കോവിഡ് മഹാമാരിയെക്കാള്‍ ദുരന്തങ്ങള്‍ തീര്‍ക്കുന്ന ഇസ്രായേലിന്റെ മനുഷ്യത്വരഹിതമായ ഫലസ്തീന്‍ വിരുദ്ധ അതിക്രമങ്ങളേയും അതിജീവിക്കേണ്ട ജീവല്‍ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ഇസ്രായേല്‍ അധിനിവേശത്തിലും ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിലുമുണ്ടായ ഫലസ്തീന്‍ ജനതയുടെ സ്വാഭാവിക പ്രതിഷേധങ്ങളെയാണ് ഇസ്രായേല്‍ പോലിസ് നിഷ്ഠൂരമായി നേരിട്ടത്. അറബ് ലോകത്ത് പ്രതിഷേധം അലയടിക്കുന്ന, ലോകത്തെ നടുക്കിയ ഈ കൃത്യത്തിനെതിരെ പ്രതിഷേധിക്കുന്നു. ഫലസ്തീനികളുടെ നിര്‍ഭയത്വം നിറഞ്ഞ വിമോചന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു.
സര്‍വ്വശക്തന്‍ ഫലസ്തീന്‍ ജനതക്ക് സമാധാനം നല്‍കുമാറാവട്ടെ...
ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം.! റമദാൻ അവസാനത്തെ വെള്ളിയാഴ്ച മസ്ജിദുൽ അഖ്സയിൽ പ്രാർത്ഥനാ നിരതരായിരുന്ന ഫലസ്തീനികൾക്ക് നേരെ...
Posted by Sayyid Munavvar Ali Shihab Thangal on Sunday, May 9, 2021