സന്ദീപ് വാര്യരുടെ പിതാവിന്റെ അശ്ലീല പോസ്റ്റ്; 'കേരള പോലിസ് കേസെടുക്കുമെന്ന് പ്രതീക്ഷയില്ല'
മുസ്ലീങ്ങളേയും പള്ളികളേയും ആക്രമിച്ചും കലാപമുണ്ടാകാത്തതിനാല്‍ അമ്പലത്തില്‍ മലവും മൂത്രം എറിഞ്ഞ് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ച പാരമ്പര്യമുള്ള ആളുകളാണ്. ബലാത്‌സംഗം രാഷ്ട്രീയപ്രവര്‍ത്തനമാണെന്ന് പറഞ്ഞ ഗുരുവിന്റെ പിന്മുറക്കാര്‍. അത് കൊണ്ട് ഇവന്മാര്‍ എന്തും ചെയ്യും'. ശ്രീജിത്ത് ദിവാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കോഴിക്കോട്: ബിന്ദു അമ്മിണിക്കെതിരേ ഫേസ്ബുക്കില്‍ അശ്ലീല പോസ്റ്റ് ഇട്ട ബിജെപി നേതാവും വക്താവുമായ സന്ദീപ് വാര്യരുടെ പിതാവ് ഗോവിന്ദ വാര്യര്‍ക്കെതിരേ കേരള പോലിസ് നടപടിയെടുക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ശ്രീജിത്ത് ദിവാകരന്‍.
ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ പങ്കുചേര്‍ന്ന സാമൂഹിക പ്രവര്‍ത്തക ബിന്ദു അമ്മിണിക്കു നേരെയാണ് ഗോവിന്ദ വാര്യര്‍ സ്ത്രീ വിരുദ്ധ അശ്ലീല പരാമര്‍ശം നടത്തിയത്. ഫേസ്ബുക്കിലൂടെയാണ് ഗോവിന്ദ വാര്യറുടെ മോശം പരാമര്‍ശം.
ബിന്ദു അമ്മിണി ട്രാക്ടറില്‍ ദേശീയപതാകയും പിടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചാണ് ഗോവിന്ദ വാര്യര്‍ സ്ത്രീവിരുദ്ധതയും അധിക്ഷേപവും വാരിയെറിഞ്ഞത്. 'ഞാനും ഒരു വര്‍ണപ്പടക്കമായിരുന്നു' എന്നാണ് ഇയാളുടെ പോസ്റ്റ്. ഇതു കൂടാതെ കമന്റിലും അശ്ലീല പരാമര്‍ശങ്ങളുണ്ട്.
'കെ സുരേന്ദ്രന്റെ മകളെ സൈബര്‍ ബുള്ളി ചെയ്ത ക്രിമിനല്‍ ഒരു സംഘിയുടെ ഫേക്ക് ഐഡിയാണ് എന്ന് കേള്‍ക്കുന്നുണ്ട്. ശരിയാണോ എന്നറിയില്ല. ശരിയാണേലും അത്ഭുതമൊന്നുമില്ല. മുസ്ലീങ്ങളേയും പള്ളികളേയും ആക്രമിച്ചും കലാപമുണ്ടാകാത്തതിനാല്‍ അമ്പലത്തില്‍ മലവും മൂത്രം എറിഞ്ഞ് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ച പാരമ്പര്യമുള്ള ആളുകളാണ്. ബലാത്‌സംഗം രാഷ്ട്രീയപ്രവര്‍ത്തനമാണെന്ന് പറഞ്ഞ ഗുരുവിന്റെ പിന്മുറക്കാര്‍. അത് കൊണ്ട് ഇവന്മാര്‍ എന്തും ചെയ്യും'. ശ്രീജിത്ത് ദിവാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
'കേരള പോലീസ് കേസെടുക്കുമെന്നും നടപടിയെടുക്കുമെന്നൊന്നും പ്രതീക്ഷയില്ല. ഹൈന്ദവ വര്‍ഗ്ഗീയവാദികള്‍ സ്ത്രീകള്‍ക്കും മുസ്ലീങ്ങള്‍ക്കും നേരേ നടത്തിയിട്ടുള്ള ആയിരക്കണക്കിന് അതിഭീകരമായ വയലന്റ് സൈബര്‍ അറ്റാക്കുകള്‍ ഉണ്ട്. പരാതി ഉയര്‍ന്നതില്‍ പോലും എത്രയെണ്ണത്തില്‍ കേസെടുത്തു? വിരലിലെണ്ണാമായിരിക്കും. പക്ഷേ പോലീസ് നടപടിയെടുക്കുന്നത് വരെ പ്രതിഷേധിക്കണം. സൈബര്‍ ക്രിമിനലുകളെ കയറൂരി വിട്ടിരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്റെ മകള്‍ക്ക് മാത്രം പോരല്ലോ നീതി'. ശ്രീജിത്ത് ദിവാകരന്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കെ സുരേന്ദ്രന്റെ മകളെ സൈബര്‍ ബുള്ളി ചെയ്ത ക്രിമിനല്‍ ഒരു സംഘിയുടെ ഫേക്ക് ഐഡിയാണ് എന്ന് കേള്‍ക്കുന്നുണ്ട്. ശരിയാണോ എന്നറിയില്ല. ശരിയാണേലും അത്ഭുതമൊന്നുമില്ല. മുസ്ലീങ്ങളേയും പള്ളികളേയും ആക്രമിച്ചും കലാപമുണ്ടാകാത്തതിനാല്‍ അമ്പലത്തില്‍ മലവും മൂത്രം എറിഞ്ഞ് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ച പാരമ്പര്യമുള്ള ആളുകളാണ്. ബലാത്‌സംഗം രാഷ്ട്രീയപ്രവര്‍ത്തനമാണെന്ന് പറഞ്ഞ ഗുരുവിന്റെ പിന്മുറക്കാര്‍. അത് കൊണ്ട് ഇവന്മാര്‍ എന്തും ചെയ്യും. സ്വന്തം വീട് കത്തിക്കും സ്വന്തം നേതാക്കളെ ആക്രമിക്കും. നേതാക്കളുടെ മക്കളെ ആക്ഷേപിക്കും. സ്വന്തം സ്ഥാപനങ്ങള്‍ തകര്‍ക്കും. സ്വന്തം വിശ്വാസങ്ങളെ ആക്ഷേപിക്കും. എന്നിട്ടത് ചെയ്തത് എതിരാളികളാണെന്ന് പറഞ്ഞ് കലാപം നടത്തും. കഴിഞ്ഞ ഏതാണ്ട് നൂറ് കൊല്ലത്തെ അവരുടെ കഥ ഇതൊക്കെ തന്നെയാണ്.
പക്ഷേ, ഇത് ഫേക്ക് ഐഡിയെ കുറിച്ചല്ല, ബിന്ദു അമ്മിണി എന്ന പൊതുപ്രവര്‍ത്തകയെ അത്യന്തം നീചമായ വാക്കുകളുപയോഗിച്ച് അധിക്ഷേപിച്ചിരിക്കുന്നത് ഒരു ഒര്‍ജിനല്‍ ഐഡിയാണ്. അത് കേരള ബി.ജെ.പിയുടെ വലിയ നേതാവും വക്താവുമായ സന്ദീപ് വാരിയരുടെ അച്ഛനാണ് എന്ന് പറയപ്പെടുന്നു. എനിക്കറിയില്ല. പക്ഷേ ഐഡി ഒര്‍ജിനല്‍ ആണ്. അത് നേരത്തേ നടത്തിയിട്ടുള്ള പല കമ്മ്യൂണിക്കേഷന്‍സും ഇപ്പോള്‍ സ്‌ക്രീന്‍ ഷോട്ട്‌സ് ആയി പ്രചരിക്കുന്നുണ്ട്. കേരള പോലീസ് കേസെടുക്കുമെന്നും നടപടിയെടുക്കുമെന്നൊന്നും പ്രതീക്ഷയില്ല. ഹൈന്ദവ വര്‍ഗ്ഗീയവാദികള്‍ സ്ത്രീകള്‍ക്കും മുസ്ലീങ്ങള്‍ക്കും നേരേ നടത്തിയിട്ടുള്ള ആയിരക്കണക്കിന് അതിഭീകരമായ വയലന്റ് സൈബര്‍ അറ്റാക്കുകള്‍ ഉണ്ട്. പരാതി ഉയര്‍ന്നതില്‍ പോലും എത്രയെണ്ണത്തില്‍ കേസെടുത്തു? വിരലിലെണ്ണാമായിരിക്കും. പക്ഷേ പോലീസ് നടപടിയെടുക്കുന്നത് വരെ പ്രതിഷേധിക്കണം. സൈബര്‍ ക്രിമിനലുകളെ കയറൂരി വിട്ടിരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്റെ മകള്‍ക്ക് മാത്രം പോരല്ലോ നീതി.
* ശരിക്കും ആ ബി.ജെ.പി വക്താവിന്റെ പിതാവിന്റെ ഒര്‍ജിനല്‍ ഐഡിയാണ് അത് എങ്കില്‍, ആ വക്താവിനോട് സഹതാപം മാത്രമേ ഉള്ളൂ. എന്തൊരു തരം പുഴുവരിച്ച മനസിന്റെ ഉടമയാണയാള്‍!.
കെ.സുരേന്ദ്രന്റെ മകളെ സൈബര്‍ ബുള്ളി ചെയ്ത ക്രിമിനല്‍ ഒരു സംഘിയുടെ ഫേക്ക് ഐഡിയാണ് എന്ന് കേള്‍ക്കുന്നുണ്ട്. ശരിയാണോ...
Posted by Sreejith Divakaran on Wednesday, January 27, 2021