യാത്രക്കാരില്‍നിന്ന് പണവും മൊബൈലും കവര്‍ന്ന വ്യാജ റെയില്‍വേ ടിക്കറ്റ് ചെക്കര്‍ പിടിയില്‍

കോഴിക്കോട് പെരുമണ്ണ കമ്മനവിത്ത് പ്രശാന്തിനെ(39) ആണ് പാലക്കാട് റെയില്‍വേ പോലിസ് പിടികൂടിയത്.

Update: 2021-08-12 12:28 GMT

പാലക്കാട്: റെയില്‍വേ ടിക്കറ്റ് ചെക്കറെന്ന വ്യാജേന യാത്രക്കാരെ പരിശോധിച്ച് പണവും മൊബൈലും കവര്‍ന്ന പ്രതി പിടിയില്‍. കോഴിക്കോട് പെരുമണ്ണ കമ്മനവിത്ത് പ്രശാന്തിനെ(39) ആണ് പാലക്കാട് റെയില്‍വേ പോലിസ് പിടികൂടിയത്.

പാലക്കാട് ജങ്ഷനില്‍ നിന്ന് നാട്ടിലേക്ക് ട്രെയിന്‍ കയറാന്‍ പോകുന്നതിനിടെ സേലം സ്വദേശിയായ 70 വയസ്സുകാരനെ പ്ലാറ്റ് ഫോമില്‍ വെച്ച് പരിശോധിക്കുകയും മൊബൈല്‍ ഫോണും 8,500 രൂപയും പ്രശാന്ത് കൈലാക്കുകയായിരുന്നു. നാട്ടില്‍ പോയി ഒരാഴ്ച കഴിഞ്ഞ് തിരിച്ചെത്തിയശേഷം സേലം സ്വദേശി റെയില്‍വേ പോലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കോയമ്പബത്തൂര്‍ പോലിസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

എഎസ്‌ഐ ജോസ് സോളമന്‍, എസ്‌സിപിഒമാരായ എസ് ഷമീര്‍ അലി, വി എസ് സതീശന്‍, കെ ഹരിദാസന്‍, എം എ അജീഷ് ബാബു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News