വ്യാജ ശബ്ദ സന്ദേശം: കാസിം ഇരിക്കൂര്‍ പോലിസില്‍ പരാതി നല്‍കി
ഉല്‍ഭവസ്ഥാനം സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍
കണ്ണൂര്‍: ഇടതുമുന്നണി സര്‍ക്കാര്‍ മുസ്‌ലിം വിരുദ്ധരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ വ്യാപകമായ ദുഷ്പ്രചാരണങ്ങള്‍ നടത്തുന്ന ശക്തികള്‍, തന്റെ പേരില്‍ വ്യാജ ശബ്ദ സന്ദേശം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണെന്നും അതിന്റെ ഉല്‍ഭവസ്ഥാനം സൈബര്‍ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്നും ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍.അദ്ദേഹം പോലിസിന് പരാതി നല്‍കി. ഐഎന്‍എല്‍ സെക്രട്ടറികാസിം ഇരിക്കൂറിന് പിണറായി സര്‍ക്കാറിന്റെ വഞ്ചന മനസ്സിലായി എന്ന് അടിക്കുറിപ്പില്‍ മൂന്നു ദിവസമായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാമൂഹിക അന്തരീക്ഷം കലുഷിതമാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ ശക്തികളാണ് ശബ്ദ സന്ദേശത്തിന് പിന്നിലെന്ന് അദ്ദേഹം പരാതിയില്‍ പറയുന്നു.