കര്‍ഷക പ്രക്ഷോഭം: ട്രാക്ടര്‍ റാലിക്ക് നേരെ പോലിസ് കണ്ണീര്‍ വാതകം; സിംഘു അതിര്‍ത്തിയില്‍ ലാത്തിചാര്‍ജ്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി പോലിസ് തടഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിയും കണ്ണീര്‍വാതകവും ലാത്തിചാര്‍ജും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ചില പ്രവര്‍ത്തകര്‍ക്കും പോലിസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.എന്നാല്‍ പൊലീസ് വാഹനങ്ങള്‍ നീക്കി കര്‍ഷകര്‍ മുന്നോട്ടുപോവകയാണ്. അയ്യായിരം കര്‍ഷകരാണ് ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കുന്നത്.
തങ്ങള്‍ അംഗീകരിക്കാത്ത റൂട്ടില്‍ക്കൂടി മാര്‍ച്ച് നടത്തണമെന്നാണ് പൊലീസ് പറയുന്നതെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് സത്നാം സിങ് പറഞ്ഞു. റിങ് റോഡ് വഴിയാണ് തങ്ങള്‍ക്ക് പോകേണ്ടതെന്നും എന്നാല്‍ പൊലിസ് തടയുകയാണെന്നും കര്‍ഷകര്‍ പറഞ്ഞു. തങ്ങള്‍ സമാധാനപരമായാണ് മാര്‍ച്ച് നടത്തിയത്. എന്നാല്‍ പൊലീസ് പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്-കര്‍ഷകര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമം, പൊലീസിനോട് സഹകരിക്കണമെന്നും റൂട്ടില്‍ മാറ്റം വരുത്തരുതെന്നും ജോയിന്റ് കമ്മീഷണര്‍ എസ് എസ് യാദവ് പറഞ്ഞു. മൂന്ന് റൂട്ടുകളാണ് മാര്‍ച്ച് നടത്താനായി കര്‍ഷകര്‍ക്ക് ഡല്‍ഹി പൊലീസ് അനുവദിച്ചത്. എന്നാല്‍ ഒമ്പത് വഴികളിലൂടെ മാര്‍ച്ച് നടത്തുമെന്ന് കര്‍ഷകര്‍ അറിയിച്ചിരുന്നു. ഇക്കാര്യത്തിലുണ്ടായ ആശയക്കുഴപ്പമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
കര്‍ഷകര്‍ മുന്‍പ് നിശ്ചയിച്ചതിലും നേരത്തെയാണ് മാര്‍ച്ച് ആരംഭിച്ചിരിക്കുന്നത്. നേരത്തെ, സിംഘു, തിക്രി അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്കു പ്രവേശിച്ച കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഇവര്‍ സഞ്ജയ് ഗാന്ധി ട്രാന്‍സ്‌പോര്‍ട് നഗറില്‍ പ്രവേശിച്ചു. അവിടെ ബാരിക്കേഡ് സ്ഥാപിച്ച് പൊലീസ് മാര്‍ച്ച് തടയുകയായിരുന്നു.ഗസ്സിപ്പൂരില്‍ ഭാരതീയ കിസാര്‍ യൂണിയന്റെ നേതൃത്വത്തിലുള്ള കര്‍ഷകര്‍ക്ക് നേരെയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. റിപ്പബ്ലിക് ദിന പരേഡിന് ശേഷം പതിനൊന്നുമണിയോടെ ആണ് കര്‍ഷക മാര്‍ച്ചിന് അനുമതി നല്‍കിയിരുന്നത് എന്നാല്‍ കര്‍ഷകരെ നേരത്തെ തന്നെ മാര്‍ച്ച് ആരംഭിച്ചിരുന്നു.