ന്യൂഡല്‍ഹി: വിദേശത്തും രാജ്യത്തിനകത്തുമായുള്ള കള്ളപ്പണത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്താനാവില്ലെന്നു കേന്ദ്ര ധനകാര്യ മന്ത്രി. വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷക്കു നല്‍കിയ മറുപടിയിലാണു ധനകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ലമെന്ററി പാനലിന്റെ പരിഗണനയിലുള്ള വിഷയമാണിത്. അതിനാല്‍ തന്നെ കള്ളപ്പണത്തിന്റെ കണക്കുകള്‍ പുറത്തു വിടുന്നത് പാര്‍ലമെന്ററി നടപടിച്ചട്ടങ്ങള്‍ക്കു വിരുദ്ധമാണെന്നു മന്ത്രി നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. കള്ളപ്പണത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്ന മൂന്നു റിപോര്‍ട്ടുകളാണ് സര്‍കാരിന്റെ കൈവശമുള്ളത്. വിദേശത്തു നിന്നും പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ കണക്കുകള്‍ നല്‍കണമെന്നാവശ്യപ്പെട്ടു നല്‍കിയ അപേക്ഷ, ഇക്കഴിഞ്ഞ നവംബറില്‍ പ്രധാനമന്ത്രിയുടെ ഓഫിസ് തള്ളിയിരുന്നു. ഇത്തരം വിവരങ്ങള്‍ പങ്കുവെക്കുന്നത് അന്വേഷണത്തെയും നടപടികളെയും ബാധിക്കുമെന്നു കാണിച്ചാണ് വിവരാവകാശപ്രകാരം നല്‍കിയ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫിസ് തള്ളിയത്