കണ്ണൂര്‍ നഗരത്തില്‍ ഇലക് ട്രോണിക്‌സ് സ്ഥാപനത്തില്‍ തീപ്പിടിത്തം

Update: 2021-07-17 14:16 GMT
കണ്ണൂര്‍ നഗരത്തില്‍ ഇലക് ട്രോണിക്‌സ് സ്ഥാപനത്തില്‍ തീപ്പിടിത്തം

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ ഇലക് ട്രോണിക്‌സ് സ്ഥാപനത്തില്‍ തീപ്പിടിത്തം. പ്രഭാത് ജങ്ഷനിലെ പ്ലാറ്റിനം സെന്റര്‍ എന്ന കെട്ടിടത്തിലെ പെന്റ സിസ്റ്റംസ് എന്ന സ്ഥാപനത്തിലാണ് തീപ്പിടിച്ചത്. ജില്ലാ ഫയര്‍ ഓഫിസര്‍ ബി രാജിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്ന് മൂന്ന് യൂനിറ്റ് ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. സ്‌റ്റേഷന്‍ ഓഫിസര്‍ കെ വി ലക്ഷ്മണന്‍, അസി. സ്‌റ്റേഷന്‍ ഓഫിസര്‍ ഇ ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Fire broke out at an electronics shop in Kannur

Tags:    

Similar News