രാജ്യത്തെ 91 മണ്ഡലങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്

ദക്ഷിണേന്ത്യയിലെ 42 മണ്ഡലങ്ങളിലും ഉത്തര്‍ പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും പശ്ചിമ ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.

Update: 2019-04-11 01:34 GMT

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പില്‍ ഇന്ന് 91 മണ്ഡലങ്ങള്‍ വിധിയെഴുതും. ദക്ഷിണേന്ത്യയിലെ 42 മണ്ഡലങ്ങളിലും ഉത്തര്‍ പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും പശ്ചിമ ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.

അസമിലും ഒഡിഷയിലും നാലു സീറ്റുകള്‍ വീതവും ഇന്ന് വിധിയെഴുതും. മഹാരാഷ്ട്രയില്‍ നിതിന്‍ ഗഡ്കരിയുടെ നാഗ്പൂര്‍ ഉള്‍പ്പടെ ഏഴു മണ്ഡലങ്ങളിലും പശ്ചിമബംഗാളിലെ രണ്ട് മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്. ബിഹാറിലെ അഞ്ചും ലക്ഷദ്വീപിലെ ഒരു മണ്ഡലവും കൂടി ചേരുമ്പോള്‍ ആകെ 91 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്.

ആന്ധ്രാപ്രദേശ്, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ മുന്നു നിയമസഭകളിലേക്കുള്ള വോെട്ടടുപ്പും ഇന്നാണ്. തെക്കേ ഇന്ത്യയിലെ നാല്‍പ്പത്തിയഞ്ച് സീറ്റുകളില്‍ മൂന്നെണ്ണം മാത്രമാണ് ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകള്‍. ഉത്തര്‍ പ്രദേശിലെ എട്ടു സീറ്റും 2014 ല്‍ ബിജെപി വിജയിച്ചതാണെങ്കിലും ഉപതിരഞ്ഞെടുപ്പില്‍ കൈരാന മണ്ഡലം എസ്പി-ബിഎസ്പി സഖ്യം പിടിച്ചെടുത്തിരുന്നു. മഹാസഖ്യവും കോണ്‍ഗ്രസും ബിജെപിയ്ക്ക് ഇത്തവണ ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

2014നു സമാനമായ മോദി തരംഗം ഇപ്പോഴില്ല. ഈ സാഹചര്യത്തില്‍ പുല്‍വാമ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തി ദേശീയ വികാരം ഇളക്കിവിട്ടും ബാബരി മസ്ജിദ്-രാമക്ഷേത്ര പ്രശ്‌നം കത്തിച്ച് വര്‍ഗീയത ഇളക്കിവിട്ടും വോട്ട് തട്ടാമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതേസമയം, ഉത്തരേന്ത്യയിലെ കര്‍ഷക രോഷം ആദ്യ ഘട്ടത്തില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി സൃഷ്ടിക്കും. ഒടുവില്‍ വന്ന റഫേല്‍ ഉത്തരവും പ്രതിപക്ഷത്തിന് വലിയ ആയുധമാണ്. 

Tags:    

Similar News