ഛത്തീസ്​ഗഢ് ചർച്ച് ആക്രമണം: ബിജെപി ജില്ലാ പ്രസിഡന്റ് ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ

Update: 2023-01-03 17:12 GMT

റായ്പൂർ: മതപരിവർത്തനം ആരോപിച്ച് ഛത്തീസ്​ഗഢിൽ ക്രിസ്ത്യൻ പള്ളി ആക്രമിച്ച സംഭവത്തിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. ബി.ജെ.പി നാരായൺപൂർ ജില്ലാ പ്രസിഡന്റ് ലധാക്ഷ്യ രൂപ്സായെ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

ഇയാളെ കൂടാതെ അങ്കിത് നന്തി, അതുൽ നേതാം, ഡോമെന്ദ് യാദവ് തുടങ്ങിയവരാണ് പിടിയിലായത്. ഇവരെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.ഇവരെല്ലാം പള്ളി തകർത്തതിലും പൊലീസിനെ ആക്രമിച്ചതിലും പ്രതികളാണ്.


Similar News