തുര്‍ക്കി തീരത്ത് അഭയാര്‍ഥി ബോട്ട് മുങ്ങി അഞ്ചുപേര്‍ മരിച്ചു

Update: 2023-03-12 01:39 GMT

അങ്കാറ: തുര്‍ക്കിയുടെ തെക്കുപടിഞ്ഞാറന്‍ തീരത്ത് അജീയന്‍ കടലില്‍ ഡിംഗി ബോട്ട് മുങ്ങി അഞ്ച് അഭയാര്‍ഥികള്‍ മരിച്ചു. കടലില്‍ അകപ്പെട്ട 11 പേരെ തുര്‍ക്കി തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. അഞ്ച് അഭയാര്‍ഥികളെ ഗ്രീസ് തീരത്തിന് സമീപത്തു നിന്നാണ് കണ്ടെത്തിയത്. പരിക്കേറ്റവരെ തുര്‍ക്കി ഭരണകൂടം ദിദിം തീരത്തെത്തിച്ച് വൈദ്യശുശ്രൂഷ നല്‍കി. ദിദിമില്‍ നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ഫര്‍മകോണിസി ദ്വീപിന് സമീപത്താണ് ബോട്ട് മറഞ്ഞത്.

31 അഭയാര്‍ഥികളാണ് ബോട്ടിലുണ്ടായിരുന്നതെന്നും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും ഗ്രീക്ക്, തുര്‍ക്കിഷ് തീരസംരക്ഷണ സേനകള്‍ അറിയിച്ചു. ബോട്ട് മുങ്ങിക്കൊണ്ടിരിക്കുന്ന വിവരമറിഞ്ഞചായി സംഭവസ്ഥലത്തെത്തിയതെന്ന് തുര്‍ക്കി കോസ്റ്റ്ഗാര്‍ഡ് പറഞ്ഞു. ഒരു കുട്ടിയുള്‍പ്പെടെ 11 പേരെ രക്ഷപ്പെടുത്തി ഡിഡിം തുറമുഖത്ത് എത്തിച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറി. മെഡിറ്ററേനിയനില്‍ കൂടുതല്‍ പടിഞ്ഞാറ്, ഇറ്റലിയുടെ തെക്കേ അറ്റത്ത് മൂന്ന് വ്യത്യസ്ത ഓപറേഷനുകളിലായി 1,300ലധികം കുടിയേറ്റക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് ഇറ്റാലിയന്‍ കോസ്റ്റ്ഗാര്‍ഡ് പറഞ്ഞു.

Tags:    

Similar News