ഛത്തീസ്ഗഢില്‍ ഇടിമിന്നലേറ്റ് അഞ്ചുപേര്‍ മരിച്ചു
ശ്യാം കുമാരി, അനില്‍ യാദവ്, മഹേഷ് ഡോംഗ്രെ, ദിലീപ് യാദവ്, വിജയ് റാത്തോഡ് എന്നിവരാണ് മരിച്ചത്
റായ്പൂര്‍: ഛത്തീസ്ഗഢില്‍ മിന്നലറ്റ് അഞ്ചുപേര്‍ മരിച്ചു. ജഞ്ച്ഗിര്‍ചമ്പ ജില്ലയിലാണ് അപകടമുണ്ടായത്. ജില്ലയിലെ നാലു ഗ്രമങ്ങളിലായി ശനിയാഴ്ചയുണ്ടായ മിന്നലില്‍ നാലുപേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. ശ്യാം കുമാരി, അനില്‍ യാദവ്, മഹേഷ് ഡോംഗ്രെ, ദിലീപ് യാദവ്, വിജയ് റാത്തോഡ് എന്നിവരാണ് മരിച്ചത്
സഹോദരിയോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കിയാരി സ്വദേശിയായ ശ്യാം കുമാരിക്ക് മിന്നലേറ്റത്. ഗുരുതരമായി പരിക്കേറ്റ സഹോദരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച അനില്‍ യാദവും കിയാരി സ്വദേശിയാണ്.
വയലില്‍ ജോലിചെയ്യുന്നതിനിടെയാണ് മധുവ സ്വദേശിയായ മഹേഷ് ഡോംഗ്രെക്ക് മിന്നലേറ്റത്. മകനുമായി വീട്ടിലേക്ക് പോകുമ്പോഴാണ് ചോര്‍ഭട്ടി സ്വദേശിയായ ദിലീപ് യാദവിന് മിന്നലേറ്റതെന്ന് അധികൃതര്‍ അറിയിച്ചു. സിയോനി സ്വദേശി വിജയ് റാത്തോഡിനും സമാനരീതിയില്‍ മിന്നലേല്‍ക്കുകയായിരുന്നു.