യുപിയില്‍ നാടന്‍പാട്ടുകാരിയുടെ കൊലപാതകം: ജീവിത പങ്കാളി ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍
പങ്കാളി ഗജേന്ദ്ര ബാട്ടിയ, ഡ്രൈവര്‍ അമിത്, സുഹൃത്തുക്കളായ പ്രമോദ് കസന, അജാബ് സിങ് എന്നിവരാണ് അറസ്റ്റിലായത്.
നോയിഡ: നാടന്‍പാട്ടുകാരി സുഷമ നേക്പുരിനെ വെടിവെച്ച് കൊന്ന കേസില്‍ ജീവിത പങ്കാളി ഉള്‍പ്പൈട ആറു പേര്‍ അറസ്റ്റില്‍. പങ്കാളി ഗജേന്ദ്ര ബാട്ടിയ, ഡ്രൈവര്‍ അമിത്, സുഹൃത്തുക്കളായ പ്രമോദ് കസന, അജാബ് സിങ് എന്നിവരാണ് അറസ്റ്റിലായത്.
വെടിവച്ച രണ്ടംഗസംഘത്തെ ഞായറാഴ്ച വൈകിട്ട് പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കാമുകന്‍ ഗജേന്ദ്ര ബാട്ടിയയാണ് സുഷമയെ വധിക്കുന്നതിനു ക്വട്ടേഷന്‍ നല്‍കിയതെന്ന് ഇവര്‍ പോലിസിനോട് വെളിപ്പെടുത്തിയിരുന്നു.
അറസ്റ്റിലായ മുകേഷ്, സന്ദീപ് എന്നിവര്‍ക്കാണ് ബാട്ടിയ ക്വട്ടേഷന്‍ നല്‍കിയത്. ബാട്ടിയക്കു സുഷമയിലുണ്ടായ അവിശ്വാസമാണ് കൊലപാതകത്തിലേക്കു നയിച്ചത്. ഇതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ബാട്ടിയ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. ബാട്ടിയയുടെ പേരിലുളള സ്വത്തുക്കള്‍ തന്റെയും കുട്ടികളുടെയും പേരില്‍ ആക്കണമെന്നും സുഷമ ആവശ്യപ്പെട്ടിരുന്നു. ഇതും ബന്ധം വഷളാവാന്‍ കാരണമായി. ഇതിനെ ചൊല്ലി ഇരുവരും കലഹം പതിവായിരുന്നുവെന്നും പോലിസ് പറഞ്ഞു. ഒക്ടോബര്‍ ഒന്നിന്നു രാത്രിയാണ് ഗ്രേറ്റര്‍ നോയിഡയ്ക്കു സമീപം സുഷമ നേക്പുര്‍ വെടിയേറ്റു മരിച്ചത്.