കണ്ണൂര്‍: കണ്ണൂര്‍ സിറ്റി അവേരയിലെ അഗതി മന്ദിരത്തില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അന്തേവാസി മരിച്ചു. നാലു പേര്‍ ആശുപത്രിയില്‍. അവേര 'സ്‌നേഹവീട്ടി'ലെ അന്തേവാസിയായ പീതാംബരന്‍(65) എന്നയാളാണ് മരിച്ചത്. അബ്ദുസ്സലാം(75), റഫീഖ്(37), ഗബ്രിയേല്‍(56), പ്രകാശന്‍ (52) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പീതാംബരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. നേരത്തേ കൊവിഡ് ബാധിച്ച് രോഗ മുക്തനായിരുന്നു പീതാബംരന്‍. സോപ്പ് കലര്‍ന്ന വെള്ളം കുടിച്ചതാണ് അപകട കാരണമെന്നാണു നിഗമനം. കണ്ണൂര്‍ സിറ്റി പോലിസ് അന്വേഷണം തുടങ്ങി.
Food poisoning at poor home in Kannur; inmate died