'മറക്കുക, പൊറുക്കുക': എംഎല്‍എമാരോട് അശോക് ഗെലോട്ട്
ഗോലോട്ടിനെ പിന്തുണക്കുന്ന എംഎല്‍എമാര്‍ തലസ്ഥാനമായ ജയ്പൂരിലേക്ക് തിരിച്ചു.
ജയ്പൂര്‍: കോണ്‍ഗ്രസ് നേതൃത്വവുമായി രമ്യതയിലെത്തിയെന്ന് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി രണ്ടു ദിവസത്തിനു ശേഷം മഞ്ഞുരുക്കത്തിനുള്ള വ്യക്തമായ സൂചന നല്‍കി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്.
എംഎല്‍എമാര്‍ക്കിടയില്‍ അസംതൃപ്തി ഉണ്ടാകുക സ്വാഭാവികമാണെന്നും എല്ലാം മറന്നും പൊറുത്തും മുന്നോട്ട് പോവണമെന്നും ജയ്‌സാല്‍മീറിലെ ഒരു ഹോട്ടലില്‍ കഴിഞ്ഞുവരികയായിരുന്ന, തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാരെ സന്ദര്‍ശിച്ച ശേഷം ഗെഹ്ലോട്ട് വ്യക്തമാക്കി. അതേസമയം, ഗോലോട്ടിനെ പിന്തുണക്കുന്ന എംഎല്‍എമാര്‍ തലസ്ഥാനമായ ജയ്പൂരിലേക്ക് തിരിച്ചു. ജയ്‌സാല്‍മീറിലെ സൂര്യഗാര്‍ഹ് ഹോട്ടലില്‍ താമസിച്ചിരുന്ന എംഎല്‍എമാരാണ് തലസ്ഥാനത്തേക്ക് തിരിച്ചത്. പാട്ടുംപാടി ആഹ്ലാദപൂര്‍വ്വമായിട്ടിയുരുന്നു എംഎല്‍എമാരുടെ വിമാനത്താവളത്തിലേക്കുള്ള യാത്ര. ഇതിന്റെ വീഡിയോ പുറത്തുവന്നു. സച്ചിന്‍ പക്ഷത്തേക്ക് കൂറുമാറുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് എംഎല്‍എമാരെ ജയ്‌സാല്‍മീറില്‍ പാര്‍പ്പിച്ചത്. സുഹൃത്തുക്കള്‍ തിരിച്ചുവന്നുവെന്നും, സംസ്ഥാനത്തിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. എംഎല്‍എമാര്‍ക്കിടയില്‍ അസംതൃപ്തി ഉണ്ടാകുക സ്വാഭാവികമാണ്. ഒരു മാസം നീണ്ടു നിന്ന സംഭവവികാസങ്ങള്‍ക്ക് അറുതിയായി. ഇനി അഭിപ്രായ വ്യത്യാസങ്ങളെല്ലാം മറന്ന് സംസ്ഥാനത്തിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അശോക് ഗെലോട്ട് പറഞ്ഞു.
ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരും. നീണ്ട നാളുകള്‍ക്ക് ശേഷം എംഎല്‍എമാരെല്ലാം ഒരുമിച്ചുകൂടി. ഇത് രാജസ്ഥാനിലെ ജനങ്ങളുടെ വിജയമാണ്. ജനങ്ങളെയും സംസ്ഥാനത്തെയും സേവിക്കുക എന്നതാണ് തങ്ങളുടെ കടമയെന്നും മുഖ്യമന്ത്രി ഗെലോട്ട് പറഞ്ഞു.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടഞ്ഞുനിന്ന സച്ചിന്‍ പൈലറ്റുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചയെ തുടര്‍ന്നാണ് രാജസ്ഥാനിലെ പ്രതിസന്ധിക്ക് വിരാമമായത്. സച്ചിന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കമാന്‍ഡ് മൂന്നംഗ സമിതിയെ നിയോഗിച്ചു. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്കാഗാന്ധി, കെ സി വേണുഗോപാല്‍, അഹമ്മദ് പട്ടേല്‍ എന്നിവരാണ് സമിതിയുള്ളത്.