ഡിവൈഎഫ്‌ഐ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മനു തോമസിനെ സിപിഎം പുറത്താക്കി
കണ്ണൂര്‍: ഡിവൈഎഫ്‌ഐ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ മനു തോമസിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. മെംബര്‍ഷിപ്പ് പുതുക്കുകയോ യോഗങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യാത്തതിന്റെ പേരിലാണ് നടപടി. 2023 മുതല്‍ മനു തോമസ് മെംബര്‍ഷിപ്പ് പുതുക്കിയിരുന്നില്ല. 2023 ഏപ്രില്‍ 13ന് ശേഷം ജില്ലാ കമ്മിറ്റി യോഗങ്ങളിലോ മറ്റ് യോഗങ്ങളിലോ പങ്കെടുത്തിരുന്നില്ല. പാര്‍ട്ടി അംഗത്വം പുതുക്കണമെന്ന് പലതവണ ആവശ്യപ്പെട്ടിരുന്നെങ്കിലും മനു തയ്യാറായിരുന്നില്ല. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന മനു തോമസിനെ മാറ്റിയ ഒഴിവിലേക്ക് ആലക്കോട് ഏരിയാ കമ്മിറ്റി അംഗം സാജന്‍ ജോസഫിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തിലധികമായി പാര്‍ട്ടി യോഗത്തിലും പരിപാടികളില്‍ നിന്നും പൂര്‍ണമായി വിട്ടു നിന്നിട്ടും മനു തോമസിനെതിരേ നടപടി എടുത്തിരുന്നില്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് മനു തോമസിനെ പുറത്താക്കി തീരുമാനം എടുത്തത്. മെംബര്‍ഷിപ്പ് പുതുക്കാത്തതിനാണ് നടപടിയെന്ന് ഔദ്യോഗിക വിശദീകരണം. നേരത്തേ, കണ്ണൂര്‍ ജില്ലയിലെ സിപിഎമ്മിലും ഡിവൈഎഫ് ഐയിലും ഏറെ വിവാദമായ സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ വിവാദത്തില്‍ അര്‍ജുന്‍ ആയങ്കിക്കും ആകാശ് തില്ലങ്കേരിക്കുമെതിരേ ശക്തമായ നിലപാട് സ്വീകരിച്ചയാളാണ് മനു തോമസ്. ആര്‍എസ്എസ് ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുള്ള കൊടും കുറ്റവാളികളാണ് ഇവരെന്നായിരുന്നു മനു തോമസിന്റെ നിലപാട്. ഇതേത്തുടര്‍ന്നുണ്ടായ വിവാദത്തില്‍ മനു തോമസും മറ്റും പരസ്യമായി സോഷ്യല്‍മീഡിയയിലൂടെ ഏറ്റുമുട്ടിയിരുന്നു.