നാലാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം ഇന്ന് അവസാനിക്കും

ഒമ്പത് സംസ്ഥാനങ്ങളിലായി 72 സീറ്റുകളിലേക്കാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.

Update: 2019-04-27 00:57 GMT

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തിലേയ്ക്കുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഒമ്പത് സംസ്ഥാനങ്ങളിലായി 72 സീറ്റുകളിലേക്കാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ 17, രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും 13 വീതം, ബംഗാളില്‍ 8, ബിഹാറിലും മധ്യപ്രദേശിലും 5 വീതം, ഒഡിഷയില്‍ 6, ജാര്‍ഖണ്ഡിലെ 3 മണ്ഡലങ്ങളിലുമാണ് ഇന്ന് പ്രചാരണം അവസാനിക്കുന്നത്. 2014ലെ തിരഞ്ഞെടുപ്പില്‍ ഇതില്‍ 45 സീറ്റിലും ബിജെപിയാണ് ജയിച്ചത്.

നിരവധി കേന്ദ്ര മന്ത്രിമാരും സിപിഐ നേതാവ് കനയ്യ കുമാറും സിനിമാ താരങ്ങളായ ഡിംപിള്‍ യാദവ്, ഊര്‍മിള മണ്ഡോദ്കര്‍ തുടങ്ങിയവരും നാലാം ഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖരിലുണ്ട്. ബിഹാറിലെ ബെഗുസരായിയില്‍ സിപിഐ സ്ഥാനാര്‍ഥിയാണ് കനയ്യ. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിന്റെ മകന്‍ നകുല്‍ നാഥ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ മകന്‍ വൈഭവ് നാലാം ഘട്ടത്തില്‍ ജനവിധി തേടുന്നവരാണ്. 

Tags:    

Similar News