ഇന്ധനവില വീണ്ടും കൂടുന്നു; ഡീസലിന് ഒരു മാസംകൊണ്ട് കൂടിയത് 8.95 രൂപ

Update: 2021-10-31 03:14 GMT

കോഴിക്കോട്: ഇന്ധനവില ദിനേന കൂട്ടുന്നത് ജനങ്ങളെ വലയ്ക്കുന്നു. കോവിഡ് പ്രതിസന്ധിയില്‍ വലയുന്ന ജനങ്ങള്‍ക്ക് ഇരട്ടപ്രഹരമായാണ് സംസ്ഥാനത്ത് ഇന്നും ഇന്ധനവില കൂട്ടിയത്. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. ഒരു മാസത്തിനിടെ പെട്രോളിന് 7.92 രൂപയും ഡീസലിന് 8.95 രൂപയുമാണ് കൂടിയത്. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് 111.55 രൂപയും ഡീസലിന് 105.25 രൂപയുമായി. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 109.30 രൂപയും ഡീസലിന് 103.17 രൂപയുമായി വര്‍ധിച്ചു. കോഴിക്കോട് പെട്രോള്‍ വില 109.44, ഡീസല്‍ 103.31 രൂപ.ഇന്ധനവില വീണ്ടും കൂടുന്നു; ഡീസലിന് ഒരു മാസംകൊണ്ട് കൂടിയത് 8.95 രൂപ

Tags:    

Similar News