ക്ലാസില്‍ കയറാന്‍ 'മിന്നല്‍ മുരളി' ആകേണ്ട ഗതികേടില്‍ മാളിയേക്കല്‍ സ്‌ക്കൂള്‍; നിങ്ങളൊക്കെ മണ്ടന്മാരാണോ? മണ്ടന്മാരായി അഭിനയിക്കുന്നതാണോ? എന്ന് ചോദിച്ച് കുട്ടികള്‍
സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് കയറാന്‍ നിലവില്‍ മാര്‍ഗ്ഗമൊന്നുമില്ല. കെട്ടിടത്തിന്റെ മുകള്‍ നിലയിലേക്ക് കോണിപ്പടികളില്ലാതെയാണ് ക്ലാസ് റൂമുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നാട്ടുകാര്‍ സ്വരൂപിച്ച നാലു ലക്ഷവും പഞ്ചായത്തിന്റെ അഞ്ച് ലക്ഷവും ചെലവഴിച്ച് നിര്‍മ്മിച്ച സ്‌കൂളിന്റെ ഗതിയാണിത്
കാളികാവ്: സത്യത്തില്‍ നിങ്ങളൊക്കെ മണ്ടന്മാരാണോ? മണ്ടന്മാരായി അഭിനയിക്കുന്നതാണോ? ചോക്കാട് മാളിയേക്കല്‍ ജിയുപി സ്‌ക്കൂലിലെ അധ്യാപകരോടും പഞ്ചായത്ത് അധികൃതരോടും രക്ഷിതാക്കളും കുട്ടികളും ഇങ്ങനെയാണിപ്പോള്‍ ചോദിക്കുന്നത്. ചോക്കാട് ഗ്രാമപഞ്ചായത്തിലെ മാളിയേക്കല്‍ ജിയുപി സ്‌ക്കൂളിന് നാട്ടുകാര്‍ സ്വരൂപിച്ച് നല്‍കിയ പണം കൂടി ഉപയോഗിച്ച് കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ രണ്ടു ക്ലാസ് റൂമുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിലേക്ക് പ്രവേശിക്കണമെങ്കില്‍ ഒന്നുകില്‍ കുട്ടികള്‍ 'സൂപ്പര്‍മാനോ' അല്ലെങ്കില്‍ 'മിന്നല്‍ മുരളിയോ' ഒക്കെ ആകേണ്ടിവരും.നന്നേ ചുരുങ്ങിയത് ഒതേനന്റെ കളരിയെങ്കിലും ഇച്ചിരി പഠിച്ചിരിക്കണം. അതിനൊന്നും പറ്റിലെങ്കില്‍ ക്ലാസില്‍ കയറേണ്ട അത്രതന്നെ.
സ്‌കൂള്‍ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് കയറാന്‍ നിലവില്‍ മാര്‍ഗ്ഗമൊന്നുമില്ല. കെട്ടിടത്തിന്റെ മുകള്‍ നിലയിലേക്ക് കോണിപ്പടികളില്ലാതെയാണ് ക്ലാസ് റൂമുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. നാട്ടുകാര്‍ സ്വരൂപിച്ച നാലു ലക്ഷവും പഞ്ചായത്തിന്റെ അഞ്ച് ലക്ഷവും ചെലവഴിച്ച് നിര്‍മ്മിച്ച സ്‌കൂളിന്റെ ഗതിയാണിത്. പ്രീ പ്രൈമറി കെട്ടിടത്തിനു മുകളില്‍ നിര്‍മ്മിച്ച രണ്ട് ക്ലാസ് മുറികളിലേക്ക് കയറിപ്പറ്റാനാണ് കോണിയില്ലാത്തത്. സ്‌കൂളില്‍ ക്ലാസ് മുറികളില്ലാത്തതിനാല്‍ നാട്ടുകാര്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചും പിരിവെടുത്തും സ്വരൂപിച്ചാണ് നാല് ലക്ഷം രൂപ പഞ്ചായത്തിന് കൈമാറിയത്. അഞ്ചു ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടും അടക്കം ഒമ്പത് ലക്ഷം രൂപ മുടക്കി രണ്ട് ക്ലാസ്സുമുറികര്‍ പണി കഴിപ്പിച്ച് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും ഇതിന്റെ ഉള്‍ ഭാഗം 'ആരും ഇതുവരേ കണ്ടിട്ടില്ല'. കോണിപ്പടിയില്ലാതെ എങ്ങനെ അകത്തുകയറും. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കരാറുകാരന്‍ പറയുന്നതാകട്ടെ എസ്റ്റിമേറ്റില്‍ കോണിയില്ലെന്നാണ്. എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കിയ പഞ്ചായത്ത് എഞ്ചിനീയര്‍ക്ക് എന്തിനാണ് ഈ കെട്ടിടം പണിയുന്നതെന്ന സാമാന്യ ബോധം പോലും ഇല്ലാതെ പോയോ എന്നാണ് നാട്ടുകാരുടെ ചോദ്യം. കെട്ടിടത്തിന്റെ നിര്‍മ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കുന്നതിനും ക്ലാസ്സുമുറികള്‍ ഉപയോഗപ്പെടുത്തുന്നതിനുമായി വാര്‍ഡ് മെമ്പര്‍ സി എച്ച് നാസര്‍ എന്ന ബാപ്പു ഒരു വര്‍ഷമായി ഭരണ സമിതിയില്‍ ആവശ്യങ്ങളുന്നയിച്ചുകൊണ്ടേ ഇരിക്കുകയാണ്. നാട്ടുകാരില്‍ പലര്‍ക്കും കെട്ടിടം പണി പൂര്‍ത്തിയായ വിവരം അറിയില്ല. നാട്ടുകാര്‍ വിയര്‍പ്പൊഴുക്കി പിരിച്ചെടുത്ത തുകയടക്കം ചിലവില്‍ നിര്‍മ്മിച്ച കെട്ടിടം കയറാനായി കോണി യില്ലാത്തതിനാല്‍ ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഒരു നാടിന്റെ ഗതിഗേടോര്‍ത്ത് പരിതപിക്കുയല്ലാതെ എന്ത് ചെയ്യാനാകും. ഇത്തരം കരാറുകാരനെയും അധികൃതരെയുംം ജനകീയ വിചാരണചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.