ജനമധ്യത്തില്‍ 17കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

രൂക്ഷമായ വാഗ്വാദത്തിനൊടുവില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് അനില്‍ പെണ്‍കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

Update: 2020-11-01 05:09 GMT
ജനമധ്യത്തില്‍ 17കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് തിരക്കേറിയ തെരുവില്‍വച്ച് പെണ്‍കുട്ടിയെ യുവാവ് കഴുത്തറുത്ത് കൊന്നു. 17കാരിയായ വരലക്ഷ്മിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ അനില്‍ എന്ന യുവാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. രൂക്ഷമായ വാഗ്വാദത്തിനൊടുവില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് അനില്‍ പെണ്‍കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

ഗജുവാക്ക പ്രദേശത്തെ സുന്ദരയ കോളനിയിലെ സായിബാബ ക്ഷേത്രത്തിന് സമീപത്തെ റോഡില്‍വച്ചാണ് സംഭവം. വരലക്ഷ്മിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി വഴക്കിട്ടതിന് ശേഷമാണ് പ്രതി കഴുത്തറുത്തത്. പെണ്‍കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലിസ് നല്‍കുന്ന സൂചന.

Tags:    

Similar News