കാറിടിച്ച് പരിക്കേറ്റ് 15 മാസമായി അബോധാവസ്ഥയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

Update: 2025-01-04 01:26 GMT

ആലപ്പുഴ: റോഡ് കടക്കുന്നതിനിടെ കാറിടിച്ചു പരിക്കേറ്റ് 15 മാസമായി അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന നിയമവിദ്യാര്‍ഥിനി മരിച്ചു. തോണ്ടന്‍കുളങ്ങര കൃഷ്ണകൃപയില്‍ വാണി സോമശേഖരനാ(24)ണ് മരിച്ചത്. 2023 സെപ്റ്റംബര്‍ 21ന് ഏറ്റുമാനൂര്‍ സിഎസ്‌ഐ ലോ കോളജിന് മുന്നിലാണ് അപകടമുണ്ടായത്. കോളജിലേക്ക് പോവാന്‍ റോഡ് കടക്കുമ്പോള്‍ കാര്‍ ഇടിക്കുകയായിരുന്നു. കാറിടിച്ച് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വാണി അബോധാവസ്ഥയിലായി. ആദ്യം തെള്ളകത്തെയും പിന്നീട് വെല്ലൂരിലെയും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞു. 3 മാസമായി വീട്ടില്‍ വെന്റിലേറ്റര്‍ സൗകര്യമൊരുക്കിയാണു പരിചരിച്ചിരുന്നത്. അമ്പലപ്പുഴ മണി ജ്വല്ലറി ഉടമ സോമശേഖരന്റെയും മായയുടെയും മകളാണ്. സഹോദരന്‍: വസുദേവ്.

Similar News