മന്ത്രവാദകേന്ദ്രത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; വ്യാജസിദ്ധന് അറസ്റ്റില്‍
കണ്ണൂര്‍: മന്ത്രവാദകേന്ദ്രത്തിലെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജസിദ്ധന് അറസ്റ്റില്‍. കൂത്തുപറമ്പില്‍ മന്ത്രവാദകേന്ദ്രം നടത്തുന്ന ജയേഷിനെയാണ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്. പഠനത്തില്‍ മികവുണ്ടാവാനും നൃത്തത്തില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് അനുഗ്രഹം വാങ്ങാനും മറ്റുമായി പെണ്‍കുട്ടികളെ രക്ഷിതാക്കള്‍ കൂത്തുപറമ്പിലെ കേന്ദ്രത്തില്‍ കൊണ്ടുവരാറുണ്ടായിരുന്നു. ഏറെക്കാലമായി കേന്ദ്രത്തില്‍ താമസിച്ചുവരികയായിരുന്ന പെണ്‍കുട്ടി നല്കിയ പരാതിയിലാണ് അറസ്റ്റ്. ജയേഷിന്റെ പീഡനത്തെക്കുറിച്ച് കഴിഞ്ഞദിവസമാണ് പെണ്‍കുട്ടി രക്ഷിതാക്കളോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയും പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെ പിടികൂടുകയുമായിരുന്നു. ജയേഷിന്റെ മന്ത്രവാദകേന്ദ്രത്തിനെതിരേ നേരത്തെയും പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു.