'ഹൈക്കോടതിയിലേക്ക് പോവുക': വിമാനങ്ങളില്‍ കൃപാണുകള്‍ കൊണ്ടുപോവുന്നതിനെതിരായ ഹിന്ദുസേനയുടെ ഹര്‍ജിയില്‍ സുപ്രിം കോടതി
'നിങ്ങള്‍ ഹൈക്കോടതിയില്‍ പോകൂ. ഹൈക്കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യത്തോടെ ഹരജി തള്ളുന്നതായി' ബെഞ്ച് പറഞ്ഞു.സിഖ് സമുദായത്തിന് അനുവദിച്ച ഇളവ് ചോദ്യം ചെയ്ത് ഹിന്ദു സേന എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്.
ന്യൂഡല്‍ഹി: ആഭ്യന്തര വിമാനങ്ങളില്‍ കൃപാണ്‍ കൊണ്ടുപോകാന്‍ സിഖ് യാത്രക്കാര്‍ക്ക് അനുമതി നല്‍കിയ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ഹിന്ദുസേന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാന്‍ സുപ്രിംകോടതി വിസമ്മതിച്ചു.
ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ജെ കെ മഹേശ്വരി എന്നിവര്‍ ഹരജി സമര്‍പ്പിച്ച സംഘടനയോട് ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടു.'നിങ്ങള്‍ ഹൈക്കോടതിയില്‍ പോകൂ. ഹൈക്കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യത്തോടെ ഹരജി തള്ളുന്നതായി' ബെഞ്ച് പറഞ്ഞു.സിഖ് സമുദായത്തിന് അനുവദിച്ച ഇളവ് ചോദ്യം ചെയ്ത് ഹിന്ദു സേന എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയത്.