കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 120 രൂപ വര്‍ധിച്ച് 57,040 രൂപയായി. ഗ്രാം വില 15 രൂപയുടെ കൂടി 7,130 രൂപയിലുമെത്തി. വെള്ളിയാഴ്ച മുതല്‍ സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,638.26 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 76,773 രൂപയുമാണ്.