വനം-വന്യജീവി നിയമത്തിലെ പ്രശ്‌നങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഉയര്‍ത്തും: പി വി അന്‍വര്‍

Update: 2025-01-11 03:37 GMT

കൊല്‍ക്കത്ത: വനം-വന്യജീവി നിയമത്തിലെ പ്രശ്‌നങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ഉയര്‍ത്തുമെന്ന് കേരള സംസ്ഥാന കോര്‍ഡിനേറ്ററും നിലമ്പൂര്‍ എംഎല്‍എയുമായ പി വി അന്‍വര്‍. രാജ്യസഭയില്‍ തൃണമൂലിന് 12ഉം ലോക്‌സഭയില്‍ 28ഉം അംഗങ്ങളുണ്ടെന്നും വിഷയം സഭകളില്‍ ഉയര്‍ത്താമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം വാക്കുതന്നതായും പി വി അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു. ജനുവരി 12ന് നാട്ടില്‍ തിരികെ എത്തുമെന്നും അന്‍വര്‍ അറിയിച്ചു.

Similar News