കുത്തേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

Update: 2025-01-11 05:15 GMT

തിരുവനന്തപുരം: നെടുമങ്ങാട് യുവാവിനെ അയല്‍വാസി കുത്തിക്കൊന്നു. നെടുമ്പാറ സ്വദേശി സാജനാണ് (32) മരിച്ചത്. അയല്‍വാസിയായ ഉണ്ണിയാണ് സാജനെ കുത്തിക്കൊലപ്പെടുത്തിയത്. ഭാര്യയുമായുളള സൗഹൃദത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറയുന്നു. സംഭവത്തില്‍ മൂന്നു പേരെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. കുത്തേറ്റു ഗുരുതരമായി പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് സാജന്‍ മരിച്ചത്. സാജനെതിരേ നിരവധി ക്രിമിനല്‍ കേസുകള്‍ ഉള്ളതായി റിപോര്‍ട്ടുണ്ട്.

Similar News