കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. രണ്ടുദിവസത്തിനിടെ പവന് 560 രൂപ കുറഞ്ഞ് ഒരു പവന് 36,720 രൂപയായി. ആഗോളവിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തരവിപണിയില്‍ സ്വര്‍ണവില വ്യത്യാസപ്പെടുന്നത്. കൊവിഡ് വാക്‌സിന്‍ നല്‍കിത്തുടങ്ങിയെന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് ഓഹരിവിപണിയിലെയും സ്വര്‍ണവിലയിലെയും മാറ്റമെന്ന് നിരീക്ഷപ്പെടുന്നു. ഒരു ഗ്രാം സ്വര്‍ണത്തിനു 40 രൂപ കുറഞ്ഞ് 4590 രൂപയായി. ഡിസംബര്‍ ഒന്നിന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 35,920 രൂപയായിരുന്നു. ഘട്ടംഘട്ടമായി ഉയര്‍ന്ന് കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവിലയെത്തിയിരുന്നു.
Gold prices fall again 36720 per sovereign