സ്വര്‍ണവില സര്‍വകാല റെക്കോഡില്‍; പവന് 35,400 രൂപ

ഈ വര്‍ഷം മാത്രം സ്വര്‍ണവിലയില്‍ 6,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

Update: 2020-06-20 06:40 GMT

തിരുവനന്തപുരം: സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. പവന് 35,400 രൂപയായണ് ഇന്നത്തെ വില. ഗ്രാമിന് 4425 രൂപയിലുമാണ് സംസ്ഥാനത്ത് വ്യാപാരം നടക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിലയില്‍ വര്‍ധനവ് നടക്കുന്നത്. പവന് 160 രൂപയാണ് ഇന്ന് കൂടിയത്. ഇന്നലെ 120 രൂപകൂടി റെക്കോഡ് നിലവാരമായ 35,240 രൂപയിലെത്തിയിരുന്നു.

ഈ വര്‍ഷം മാത്രം സ്വര്‍ണവിലയില്‍ 6,400 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 29,000 രൂപയായിരുന്നു ജനുവരി ഒന്നിന് സംസ്ഥാനത്തെ ഒരു പവന് സ്വര്‍ണത്തിന്റെ വില.ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത വര്‍ധിച്ചാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത്. കൊവിഡ് പ്രതിസന്ധി തുടരുന്നതും രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വില വര്‍ധനയ്ക്ക് കാരണം.വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരുമെന്നാണ് റിപോര്‍ട്ടുകള്‍.





Tags:    

Similar News