ഗോപാലകൃഷ്ണന്‍ ജാതി വേര്‍തിരിവിന് ശ്രമിച്ചെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവ്

ഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിന് എതിരായ എന്‍ പ്രശാന്തിന്റെ പ്രതികരണങ്ങള്‍ ഭരണസംവിധാനത്തിന്റെ പ്രതിച്ഛായ തകര്‍ത്തതായി റിപോര്‍ട്ട് പറയുന്നു.

Update: 2024-11-12 02:07 GMT

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ വ്യവസായ ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെയും കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍ പ്രശാന്തിനെയും സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ ഉത്തരവില്‍ ഇരുവര്‍ക്കുമെതിരേ ഗുരുതര പരാമര്‍ശങ്ങള്‍. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ വേര്‍തിരിവ് ഉണ്ടാക്കാന്‍ ഇരുവരും ശ്രമിച്ചതായി മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവ് പറയുന്നു.

ഒക്ടോബര്‍ 31ന് ഗോപാലകൃഷ്ണന്‍ അഡ്മിന്‍ ആയി 'മല്ലു ഹിന്ദു ഓഫിസേഴ്‌സ്' ഗ്രൂപ്പും പിന്നീട് മുസ്‌ലിം ഗ്രൂപ്പും രൂപീകരിച്ചതു പുറത്തുവന്നതിനെത്തുടര്‍ന്നുള്ള അന്വേഷണമാണ് സസ്‌പെന്‍ഷനില്‍ കലാശിച്ചത്. തന്റെ ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന ഗോപാലകൃഷ്ണന്റെ വാദത്തിനു തെളിവില്ലെന്നു പൊലീസ് കണ്ടെത്തിയിരുന്നു. കെ ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല. മതാടിസ്ഥാനത്തിലുള്ള വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ചത് ഗോപാലകൃഷ്ണനാണ്. തന്റെ ഫോണ്‍ റീസെറ്റ് ചെയ്തശേഷമാണ് ഫൊറന്‍സിക് പരിശോധനയ്ക്ക് നല്‍കിയത്. ഐഎഎസുകാര്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കുകയും ഐക്യം തകര്‍ക്കുകയുമെന്ന ലക്ഷ്യത്തോടെയാണ് വാട്‌സാപ് ഗ്രൂപ്പ് രൂപീകരിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ജാതീയ വേര്‍തിരിവിനു ഗോപാലകൃഷ്ണന്‍ ലക്ഷ്യമിട്ടതായും ഉത്തരവില്‍ പറയുന്നു.

അതേസമയം, അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിന് എതിരായ എന്‍ പ്രശാന്തിന്റെ പ്രതികരണങ്ങള്‍ ഭരണസംവിധാനത്തിന്റെ പ്രതിച്ഛായ തകര്‍ത്തതായി റിപോര്‍ട്ട് പറയുന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രശാന്ത് വിഭാഗീയത വളര്‍ത്താന്‍ ശ്രമിച്ചു.

Tags:    

Similar News