സര്‍ക്കാര്‍ അതിഥികള്‍ വീട് തേടിയെത്തിയേക്കും; അവര്‍ക്ക് സ്വാഗതം- മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക്
ഇന്നോ നാളെയോ സര്‍ക്കാര്‍ അതിഥികള്‍ എന്റെ വീട് തേടിയെത്തുമെന്ന് ഞാന്‍ കേള്‍ക്കുന്നുണ്ട്. അവര്‍ക്ക് സ്വാഗതം എന്നാണ് എന്‍സിപി നേതാവു കൂടിയായ നവാബ് മാലിക്ക് കുറിച്ചിരിക്കുന്നത്.
മുംബൈ: തന്റെ വീട്ടിലേക്ക് അടുത്തു തന്നെ വരാനിരിക്കുന്ന സര്‍ക്കാര്‍ അതിഥികള്‍ക്ക് സ്വാഗതം പറഞ്ഞു കൊണ്ട് മഹാരാഷ്ട്ര മന്ത്രി നവാബ് മാല്ലിക്കിന്റെ ട്വീറ്റ്. എന്റെ വീടിനെ ചുറ്റി പറ്റി ചില ഉദ്യോഗസ്ഥര്‍ നടക്കുന്നതായും വിവരങ്ങള്‍ശേഖരിച്ചുകൊണ്ടിരിക്കുന്നതായും മനസ്സിലായിട്ടുണ്ട്. അവര്‍ക്ക് ഏത് സമയത്തും വീട്ടിലേക്ക് വരാം. മാല്ലിക്ക് ട്വീറ്റില്‍ പറഞ്ഞു. ഇന്നോ നാളെയോ സര്‍ക്കാര്‍ അതിഥികള്‍ എന്റെ വീട് തേടിയെത്തുമെന്ന് ഞാന്‍ കേള്‍ക്കുന്നുണ്ട്. അവര്‍ക്ക് സ്വാഗതം എന്നാണ് എന്‍സിപി നേതാവു കൂടിയായ നവാബ് മാലിക്ക് കുറിച്ചിരിക്കുന്നത്. ഗാന്ധി വെള്ളക്കാരോടാണ് സമരം ചെയ്തിരുന്നത്. നമുക്ക് കള്ളന്‍മാരോട് സമരം ചെയ്യേണ്ടി വന്നിരിക്കുന്നു. അദ്ദേഹം കുറിച്ചു.
ആഡംബര കപ്പലില്‍ ലഹരി സല്‍ക്കാരം നടക്കുന്നതിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെമകന്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവര്‍ പിടിയിലായിരുന്നു. ഷാരൂഖ് ഖാനില്‍ നിന്ന് പണം കവരാന്‍ വേണ്ടിയാണ് റൈഡും അറസ്റ്റും നടത്തിയതെന്ന് നവാബ് മാലിക്ക് തുറന്നടിച്ചിരുന്നു. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മുംബൈ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡേക്കെതിരേ ഇതുസംബന്ധിച്ച് അരോപണമുന്നയിച്ചതോടെയാണ് കേന്ദ്ര ഏജന്‍സികള്‍ നവാബ് മാലിക്കിനെതിരേ തിരിഞ്ഞിരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ ആരോപണം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജസികളുടെ റൈഡ് ഉദ്യേശിച്ചാണ് മന്ത്രി ഇങ്ങനെ ട്വീറ്റ്‌ചെയ്തത്.