പുതിയ ചീഫ് ജസ്റ്റിസ് ആര്? പിന്‍ഗാമിയെ നിര്‍ദേശിക്കാന്‍ അഭ്യര്‍ഥിച്ച് ജസ്റ്റിസ് യു യു ലളിതിന് കേന്ദ്രത്തിന്റെ കത്ത്
സുപ്രിംകോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിര്‍ദേശിക്കുന്നതാണ് കീഴ്‌വഴക്കം.
ന്യൂഡല്‍ഹി: പിന്‍ഗാമിയുടെ പേരു നിര്‍ദേശിക്കാന്‍ അഭ്യര്‍ഥിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു യു ലളിതിന് കത്തെഴുതി. നവംബര്‍ എട്ടിനാണ് യു യു ലളിത് ചീഫ് ജസ്റ്റിസ് സ്ഥാനം ഒഴിയുന്നത്.
സ്ഥാനമൊഴിയുന്ന ചീഫ് ജസ്റ്റിസ് പിന്‍ഗാമിയെ നിര്‍ദേശിക്കുന്നത് കീഴ്‌വഴക്കമാണ്. ഇതിനായി നിയമ മന്ത്രാലയം ചീഫ് ജസ്റ്റിസിന് കത്തിലൂടെ ആവശ്യം ഉന്നയിക്കും.
സുപ്രിംകോടതിയിലെ ഏറ്റവും സീനിയര്‍ ജഡ്ജിയെ പുതിയ ചീഫ് ജസ്റ്റിസ് ആയി നിര്‍ദേശിക്കുന്നതാണ് കീഴ്‌വഴക്കം. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആണ് നിലവിലെ സീനിയര്‍ ജഡ്ജി. സിനിയോറിറ്റി മറികടന്ന് പുതിയ ചീഫ് ജസ്റ്റിസിനെ നിയമിച്ച അവസരങ്ങളും ഉണ്ടായിട്ടുണ്ട്.