കോളേജ് അധ്യാപകന്‍ മുത്തശ്ശിയെ കഴുത്തു ഞെരിച്ചു കൊന്നു

Update: 2024-11-09 14:15 GMT

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരിയില്‍ അധ്യാപകന്‍ മുത്തശ്ശിയെ കഴുത്തു ഞെരിച്ചു കൊന്നു. കോളേജ് അധ്യാപകനായ രാഹുല്‍രാജ് (28) ആണ് ചീരാല്‍ വരിക്കെരി സ്വദേശിയായ മുത്തശ്ശി കമലാക്ഷിയെ കൊലപ്പെടുത്തിയത്. 10.30ഓടെ വീട്ടില്‍ പഠിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ശല്യം ചെയ്തുവെന്ന് പറഞ്ഞു തോര്‍ത്തു ഉപയോഗിച്ച് കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. അബോധാവസ്ഥയില്‍ കമലാക്ഷിയെ കണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് കമലാക്ഷിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.പ്രതിയെ നൂല്‍പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. നീലഗിരി കോളേജിലെ അധ്യാപകനാണ് രാഹുല്‍രാജ്.

Similar News