സന്ന്യാസി ചമഞ്ഞ് വ്യാജ സഹകരണസംഘത്തിന്റെ പേരില്‍ 30 ലക്ഷം തട്ടി; തപസ്യാനന്ദ പിടിയില്‍

വെള്ളറടയിലെ ബയോ ടെക്‌നോളജി കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ജോലി നല്‍കാമെന്ന പേരില്‍ കടയ്ക്കാവൂര്‍ സ്വദേശിയില്‍നിന്ന് 30 ലക്ഷം തട്ടിയെടുത്തു എന്നാണ് കേസ്.

Update: 2024-11-14 02:25 GMT

തിരുവനന്തപുരം: ഇല്ലാത്ത സഹകരണ സംഘത്തില്‍ ജോലി വാഗ്ദാനം ചെയ്ത് 30 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ വ്യാജ സന്ന്യാസി അറസ്റ്റില്‍. കോട്ടയം സ്വദേശിയായ തപസ്യാനന്ദ എന്നറിയപ്പെടുന്ന രാധാകൃഷ്ണ(60)നെയാണ് െ്രെകംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പിടികൂടിയത്. വെള്ളറടയിലെ ബയോ ടെക്‌നോളജി കോഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ജോലി നല്‍കാമെന്ന പേരില്‍ കടയ്ക്കാവൂര്‍ സ്വദേശിയില്‍നിന്ന് 30 ലക്ഷം തട്ടിയെടുത്തു എന്നാണ് കേസ്.

ഈ കേസിലെ പ്രധാന പ്രതി വെള്ളറട സ്വദേശി അഭിലാഷ് ബാലകൃഷ്ണനെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. സ്വാമി ചമഞ്ഞ് തപസ്യാനന്ദയാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നത്. ജില്ലയിലെ വിവിധയിടങ്ങളിലെ ഉദ്യോഗാര്‍ഥികളില്‍നിന്ന് ഇത്തരത്തില്‍ പണം തട്ടിയെടുത്തിട്ടുണ്ടെന്നും െ്രെകംബ്രാഞ്ച് അറിയിച്ചു. മലയിന്‍കീഴ്, പൂജപ്പുര എന്നിവിടങ്ങളില്‍ വാടകയ്ക്കു താമസിച്ചിരുന്ന തപസ്യാനന്ദ പോലിസ് അന്വേഷിക്കുന്നതറിഞ്ഞ് അപ്രത്യക്ഷമായി. പിന്നീട് വയനാട്ടില്‍ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം ഇയാളെ കണ്ടെത്തിയത്.

Tags:    

Similar News