കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കൂട്ടപ്രാര്‍ഥന; വൈദികന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍
ബത്തേരി: കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൂട്ടപ്രാര്‍ത്ഥന നടത്തിയതിനു വൈദികന്‍ ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബത്തേരി വടക്കനാട് ശാന്തിഭവന്‍ ചര്‍ച്ചിലെ പാസ്റ്റര്‍ വടക്കനാട് കല്ലൂര്‍ 66 മുല്ലയില്‍ വീട്ടില്‍ റെജി സെബാസ്റ്റ്യന്‍(51), വടക്കനാട് ശാന്തിഭവനിലെ കെ എ രാജു(68) എന്നിവരെയാണ് സുല്‍ത്താന്‍ ബത്തേരി പോലിസ് അറസ്റ്റ് ചെയ്തത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കൂട്ടപ്രാര്‍ഥനയ്ക്കു നേതൃത്വം നല്‍കിയതിനാണ് ഇവര്‍ക്കെതിരേ നടപടിയെടുത്തത്. പിന്നീട് ഇരുവരെയും ജാമ്യം നല്‍കി വിട്ടയച്ചു. കൊവിഡ് വ്യാപനത്തിടയാക്കും വിധം പെരുമാറിയതിന് കേരള പകര്‍ച്ചവ്യാധി നിരോധന ഓര്‍ഡിനന്‍സ് പ്രകാരവും മറ്റ് വകുപ്പുകള്‍ പ്രകാരവുമാണ് കേസെടുത്തത്.
Group prayers in violation of Covid regulations; Two people, including a priest, were arrested