എംഎം മണിയുടെ സഹോദരന്റെ സ്ഥാപനത്തില്‍ ജിഎസ്ടി വകുപ്പ് പരിശോധന

Update: 2024-01-04 11:47 GMT
എംഎം മണിയുടെ സഹോദരന്റെ സ്ഥാപനത്തില്‍ ജിഎസ്ടി വകുപ്പ് പരിശോധന

ഇടുക്കി: സിപിഎം നേതാവും ഉടുമ്പന്‍ചോല എംഎല്‍എയുമായ എംഎം മണിയുടെ സഹോദരന്‍ ലംബോധരന്‍രെ സ്ഥാപനത്തില്‍ കേന്ദ്ര ജിഎസ് ടി വകുപ്പിന്റെ പരിശോധന. അടിമാലി ഇരുട്ടുകാനത്തെ ഹൈ റേഞ്ച് സ്‌പൈസെസിലാണ് ജിഎസ്ടി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. രണ്ടു മണിക്കൂറിലേറെ പരിശോധന നീണ്ടു. സ്ഥാപനത്തിലെ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടയുള്ളവ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ചിരുക്കുകയാണ്.

Tags:    

Similar News