ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയില്‍ തീപ്പിടിത്തം; രണ്ട് മരണം, 14 പേര്‍ക്ക് പരിക്ക് (വീഡിയോ)

Update: 2021-12-16 11:55 GMT

ഗാന്ധിനഗര്‍: ഗുജറാത്തിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. 14 പേര്‍ക്ക് പരിക്കേറ്റു. പഞ്ച്മഹല്‍ ജില്ലയില്‍ ഘോഘംബ താലൂക്കിലെ രഞ്ജിത്‌നഗര്‍ ഗ്രാമത്തിന് സമീപം സ്ഥിതിചെയ്യുന്ന ഗുജറാത്ത് ഫഌറോകെമിക്കല്‍സ് ലിമിറ്റഡിന്റെ (ജിഎഫ്എല്‍) കെമിക്കല്‍ നിര്‍മാണ പ്ലാന്റിലാണ് പൊട്ടിത്തെറിയുണ്ടായത്. രാവിലെ 10നാണ് സ്‌ഫോടനം നടന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ പരിക്ക് ഗുരുതരമാണ്. ഫാക്ടറിയിലെ തീ നിയന്ത്രണവിധേയമാക്കി.

സ്‌ഫോടനത്തിന്റെ ശബ്ദം താലൂക്കില്‍ കിലോമീറ്ററുകള്‍ അകലെ വരെ കേട്ടു. ഹലോല്‍, കലോല്‍, ഗോധ്ര എന്നിവിടങ്ങളിലെ സ്വകാര്യകമ്പനികള്‍ ഉള്‍പ്പെടെ ജില്ലയിലെമ്പാടുമുള്ള ഫയര്‍ ടെന്‍ഡറുകള്‍ സംഭവസ്ഥലത്തെത്തി. സ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ തീപ്പിടുത്തത്തിലും പരിക്കേറ്റ 16 ഓളം തൊഴിലാളികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റുന്നതിനിടെയാണ് രണ്ട് തൊഴിലാളികള്‍ മരണപ്പെടുന്നത്. അവരില്‍ ചിലര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട്- രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Tags:    

Similar News