ബോംബെ ആക്രമണക്കേസിലെ പ്രതികളെന്നാരോപിച്ച് നാലു പേര്‍ ഗുജറാത്തില്‍ അറസ്റ്റില്‍
അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് രണ്ടുദിവസം മുമ്പ് വ്യാജ പാസ്‌പോര്‍ട്ടുമായി ഇവര്‍ പിടിയിലാവുകയായിരുന്നുവെന്നാണ് പോലിസ് അവകാശപ്പെടുന്നത്.
മുംബൈ: 1993ലെ ബോംബെ ആക്രമണക്കേസ് പ്രതികളെന്നാരോപിച്ച് ഗുജറാത്തില്‍ നാലു പേര്‍ അറസ്റ്റില്‍. അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് രണ്ടുദിവസം മുമ്പ് വ്യാജ പാസ്‌പോര്‍ട്ടുമായി ഇവര്‍ പിടിയിലാവുകയായിരുന്നുവെന്നാണ് പോലിസ് അവകാശപ്പെടുന്നത്.
അബൂബക്കര്‍, യൂസഫ് ബത്തല, ഷോയബ് ബാബ, സയ്യദ് ഖുറേഷി എന്നിവരാണ് അറസ്റ്റിലായത്. ഗുജറാത്തിലെ തീവ്രവാദ വിരുദ്ധ സേനയുടെ അന്വേഷണത്തിലാണ് ബോംബെ ആക്രമണക്കേസിലെ പ്രതികളെന്ന്് തിരിച്ചറിഞ്ഞതെന്ന് പോലിസ് പറഞ്ഞു.
ഇന്റര്‍ പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടിസും ഇവര്‍ക്കെതിരേയുണ്ടെന്നാണ് പോലിസ് അവകാശപ്പെടുന്നത്. 1993 മുംബൈയിലെ വിവിധ ഇടങ്ങളില്‍ ഉണ്ടായ സ്‌ഫോടന പരമ്പര അന്വേഷിക്കുന്ന സിബിഐ സംഘത്തിന് പ്രതികളെ കൈമാറും.
ബോംബ് സ്‌ഫോടനത്തിലെ നാല് പ്രതികളുടെ കൃത്യമായ പങ്കും അവര്‍ അഹമ്മദാബാദിലേക്ക് വരുന്നതിന്റെ ഉദ്ദേശ്യവും ഞങ്ങള്‍ അന്വേഷിക്കുകയാണെന്ന് ഗുജറാത്ത് എടിഎസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ അമിത് വിശ്വകര്‍മ പറഞ്ഞു.