ബില്‍ അടച്ചില്ല; കോവിഡ് രോഗിയുടെ മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച് ഡോക്ടര്‍, അറസ്റ്റ്

പ്രിയ ജനറല്‍ ആശുപത്രിയുടെ ഉടമയായ ഡോക്ടര്‍ ജിതേന്ദ്ര പട്ടേലാണ് അറസ്റ്റിലായത്.

Update: 2021-05-06 12:41 GMT
ബില്‍ അടച്ചില്ല; കോവിഡ് രോഗിയുടെ മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച് ഡോക്ടര്‍, അറസ്റ്റ്

അഹമ്മദാബാദ്: ആശുപത്രി ബില്ല് അടച്ചില്ലെന്ന് ആരോപിച്ച് കൊവിഡ് രോഗിയുടെ മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച് ഡോക്ടര്‍. ഗുജറാത്തിലെ സൂറത്തിലാണ് മനുഷ്യമനസാക്ഷിയെ നടക്കുന്ന ഈ സംഭവം അരങ്ങേറിയത്. ജില്ലയിലെ ബംറോളി പ്രദേശത്ത് ബുധനാഴ്ചയാണ് സംഭവം. ഡോക്ടറായ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. പ്രിയ ജനറല്‍ ആശുപത്രിയുടെ ഉടമയായ ഡോക്ടര്‍ ജിതേന്ദ്ര പട്ടേലാണ് അറസ്റ്റിലായത്.

കൊവിഡ് 19 മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് പ്രതിയെ അറസ്റ്റ് ചെയ്തതായി പാണ്ഡസര പോലിസ് അറിയിച്ചു. സൂറത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ നല്‍കിയ പരാതിയില്‍ അടിസ്ഥാനത്തിലാണ് നടപടി.

പകര്‍ച്ചവ്യാധി നിയമം അനുസരിച്ചാണ് ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് പോലിസ് പറയുന്നു. മൃതദേഹത്തോട് അനാദരവ് കാണിച്ചതിനും ഡോക്ടര്‍ക്കെതിരെ കേസെടുത്തതായി പോലിസ് പറയുന്നു.ഇന്ത്യന്‍ പീനല്‍ കോഡിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് ഡോക്ടര്‍ക്കെതിരേ കേസെടുത്തത്. കൂടാതെ പകര്‍ച്ചാവ്യാധി നിയമപ്രകാരമുള്ള വകുപ്പുകളും പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്.

Tags:    

Similar News