ഗുജറാത്തില്‍ യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് തല്ലിക്കൊന്നു
ഗാന്ധിനഗര്‍: ഗുജറാത്തില്‍ പ്രണയത്തിന്റെ പേരില്‍ അരുംകൊല. ഗുജറാത്തിലെ വഡോദര പാദ്രയില്‍ കാമുകിയുടെ വീട്ടുകാര്‍ ചേര്‍ന്ന് യുവാവിനെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി തല്ലിക്കൊന്നു. യുവാവുമായി സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ഇയാളെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
20കാരനാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ്, മുത്തച്ഛന്‍, അമ്മാവന്‍, സഹോദരന്‍ എന്നിങ്ങനെ നാലുപേരെ പോലിസ് അറസ്റ്റുചെയ്തു. ഇവര്‍ക്കെതിരേ കൊലപാതകക്കുറ്റം ചുമത്തിയതായി പോലിസ് സൂപ്രണ്ട് സുധീര്‍ ദേശായി പറഞ്ഞു.