ഗിര്‍ വനത്തിലെ സിംഹങ്ങളുടെ തീറ്റ ചത്ത പശു മാംസം; രണ്ട് വര്‍ഷത്തിനിടെ ചത്തത് 313 സിംഹങ്ങള്‍

2019 ജനുവരി മുതല്‍ 2020 ഡിസംബര്‍ വരെ 152 കുഞ്ഞുങ്ങളും 90 സിംഹങ്ങളും 71 പുരുഷ ഏഷ്യാറ്റിക് സിംഹങ്ങളാണ് ചത്തത്.

Update: 2021-03-06 17:15 GMT

ന്യൂഡല്‍ഹി: ഗിര്‍ ദേശീയോദ്യാനത്തില്‍ സിംഹങ്ങള്‍ വ്യാപകമായി ചാത്തൊടുങ്ങാന്‍ കാരണം ചത്ത പശുക്കളുടെ മാംസം തീറ്റയായി നല്‍കുന്നത് കൊണ്ടാണെന്ന് ഗുജറാത്തിലെ പ്രതിപക്ഷ കക്ഷികള്‍. ഗിര്‍ ദേശീയോദ്യാനത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 313 സിംഹങ്ങള്‍ ചത്തെന്ന് ഗുജറാത്ത് സര്‍ക്കാര്‍ വെള്ളിയാഴ്ച നിയമസഭയെ അറിയിച്ചു. 2019 ജനുവരി മുതല്‍ 2020 ഡിസംബര്‍ വരെ 152 കുഞ്ഞുങ്ങളും 90 സിംഹങ്ങളും 71 പുരുഷ ഏഷ്യാറ്റിക് സിംഹങ്ങളാണ് ചത്തത്.

71 സിംഹങ്ങളില്‍ 69 എണ്ണവും 152 കുഞ്ഞുങ്ങളില്‍ 144 എണ്ണവും സ്വാഭാവിക കാരണങ്ങളാലാണ് ചത്തതെന്നാണ് വനംമന്ത്രി ഗണപത് വാസവ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

അതേസമയം, അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് അനധികൃതമായി ഗിര്‍ വനത്തിലേക്ക് കൊണ്ടുപോകുന്ന കന്നുകാലികളുടെ മാംസം ചീഞ്ഞഴുകുന്നത് സിംഹങ്ങളുടെ മരണത്തിന് പ്രധാന കാരണമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

'ചത്ത കന്നുകാലികളെ ഗിര്‍ സങ്കേതത്തിനുള്ളില്‍ തീറ്റയായി കൊണ്ടുവരുന്നു. സിംഹങ്ങള്‍ ഈ ചീഞ്ഞ മാംസം ഭക്ഷിച്ച് മരിക്കുന്നു. സിംഹങ്ങളുടെ മരണത്തിന് ഇതൊരു പ്രധാന കാരണമാണ്'. കോണ്‍ഗ്രസ് എംഎല്‍എ വിര്‍ജി തുമ്മര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ ചത്തൊടുങ്ങുന്നത് സംബന്ധിച്ച് രാജ്യസഭാ എംപി അഹമ്മദ് പട്ടേല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയിച്ചിട്ടുണ്ട്.

Tags:    

Similar News