"ഭീകര" ബന്ധമാരോപിച്ച് അസമിൽ 11 പേർ യുഎപിഎ നിയമപ്രകാരം അറസ്റ്റിൽ

മോറിഗാവ്, ബാർപേട്ട, കാംരൂപ് (മെട്രോ), ഗോൾപാറ ജില്ലകളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് സ്‌പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പോലിസ് ജിപി സിങ് പറഞ്ഞു.

Update: 2022-07-28 18:13 GMT

ഗുവാഹത്തി: ചില തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 11 പേരെ അസം പോലിസ് അറസ്റ്റ് ചെയ്തു. മോറിഗാവ്, ബാർപേട്ട, കാംരൂപ് (മെട്രോ), ഗോൾപാറ ജില്ലകളിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് സ്‌പെഷ്യൽ ഡയറക്ടർ ജനറൽ ഓഫ് പോലിസ് ജിപി സിങ് പറഞ്ഞു.

എക്യുഐഎസ് (ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ-ഖ്വയ്ദ), എബിടി (അൻസറുല്ല ബംഗ്ലാ ടീം) എന്നിവയുമായി ബന്ധമുള്ളവരുമായി അവർ ബന്ധപ്പെട്ടെന്ന് പോലിസ് ആരോപിക്കുന്നു. നിയമപ്രകാരമുള്ള തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഡയറക്ടർ ജനറൽ ഓഫ് പോലിസ് പറഞ്ഞു. 

Similar News