ഇസ്രായേല്‍ സൈന്യത്തിന്റെ ആറ് ടാങ്കുകള്‍ തകര്‍ത്തതായി ഹമാസ്

Update: 2023-11-06 15:48 GMT
ഇസ്രായേല്‍ സൈന്യത്തിന്റെ ആറ് ടാങ്കുകള്‍ തകര്‍ത്തതായി ഹമാസ്

ഗസാ സിറ്റി: കരയുദ്ധത്തിനിടെ ഇസ്രായേല്‍ സൈന്യത്തിന്റെ ആറ് ടാങ്കുകള്‍ തകര്‍ത്തതായി ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് അറിയിച്ചു. തങ്ങളുടെ അംഗങ്ങള്‍ യാസിന്‍ 105 ഷെല്ലുകളുള്ള ആറ് ഇസ്രായേലി ടാങ്കുകള്‍ നശിപ്പിക്കുകയും നിരവധി സൈനികരെ കൊലപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ പോരാളികള്‍ പ്രാദേശികമായി നിര്‍മ്മിച്ച യാസിന്‍ 105 ഷെല്ലുകള്‍, ഗസ സിറ്റിക്ക് വടക്ക് പടിഞ്ഞാറുള്ള ഒരു ഇസ്രായേലി ടാങ്ക്, താല്‍ അല്‍ഹവയിലെ രണ്ട് ടാങ്കുകള്‍(ഗസ സിറ്റിയുടെ തെക്ക്) എന്നിവ നശിപ്പിച്ചതായി ബ്രിഗേഡുകള്‍ ടെലിഗ്രാം ചാനലിലൂടെയുള്ള പ്രസ്താവനയില്‍ അറിയിച്ചു. മറ്റ് മൂന്നെണ്ണം ബെയ്ത്ത് ഹാനൂനിലാണ് തകര്‍ത്തത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ഫലസ്തീന്‍ സംഘം 24 സൈനിക വാഹനങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ത്തതായി അവകാശപ്പെട്ടിരുന്നു. അതിനിടെ, കരയുദ്ധം തുടങ്ങിയ ശേഷം ഗസയില്‍ തങ്ങളുടെ 30 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം വെളിപ്പെടുത്തി.

Tags:    

Similar News