ഗില്‍ബോവ തടവുകാര്‍ ഉള്‍പ്പെടാതെ തടവുകാരുടെ കൈമാറ്റ ധാരണയില്ല: ഹമാസ്

ഫ്രീഡം ടണലിലെ വീരന്മാരെ വീണ്ടും അറസ്റ്റുചെയ്തതിലൂടെ ഇസ്രായേല്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് സംഭവിച്ച നാണക്കേട് മറയ്ക്കാനാകില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Update: 2021-09-18 10:39 GMT

ഗസാ സിറ്റി: അധിനിവേശ സൈന്യത്തിന്റെ സുരക്ഷ എത്രമാത്രം ദുര്‍ബലമാണെന്ന് തടവുകാരുടെ ജയില്‍ഭേദനം ഒരിക്കല്‍കൂടി വെളിപ്പെടുത്തിയതായി ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദിന്‍ അല്‍ഖസ്സാം ബ്രിഗേഡിന്റെ സൈനിക വക്താവ് അബു ഉബൈദ ചൂണ്ടിക്കാട്ടി.

ഗില്‍ബോവ തടവുകാര്‍ ഉള്‍പ്പെടാതെ തടവുകാരുടെ കൈമാറ്റ ധാരണയില്ല

ഗില്‍ബോവ ജയിലില്‍നിന്ന് അതി സാഹസികമായി രക്ഷപ്പെട്ട ആറു തടവുകാരെ ഉള്‍പ്പെടുത്താതെ തടവുകാരുടെ പരസ്പരമുള്ള ഒരു കൈമാറ്റക്കരാരും നടപ്പാക്കില്ലെന്ന് അബു ഉബൈദ അറിയിച്ചു. ഫ്രീഡം ടണലിലെ വീരന്മാരെ വീണ്ടും അറസ്റ്റുചെയ്തതിലൂടെ ഇസ്രായേല്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് സംഭവിച്ച നാണക്കേട് മറയ്ക്കാനാകില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

'വെസ്റ്റ് ബാങ്കിലെ നമ്മുടെ ആളുകള്‍ക്ക്' എതിരായ ശത്രുക്കളുടെ ഭീഷണിയില്‍ ജനിന്‍ ക്യാംപും അവിടുത്തെ പോരാളികളും തനിച്ചല്ല, 'ഫ്രീഡം ടണലിലെ വീരന്മാര്‍ മണ്ണിനടിയില്‍ നിന്ന് സ്വാതന്ത്ര്യം നേടിയിട്ടുണ്ടെങ്കില്‍, അവര്‍ ഉടന്‍ തന്നെ ഭൂമിക്കു മുകളില്‍ നിന്ന് മോചിപ്പിക്കപ്പെടുമെന്ന് തങ്ങള്‍ വാഗ്ദാനം ചെയ്യുന്നു-അദ്ദേഹം വ്യക്തമാക്കി.

തടവുകാരെ പിന്തുണച്ച് മാര്‍ച്ച്, ഏറ്റുമുട്ടല്‍

തടവുകാരുടെ അറസ്റ്റിനു പിന്നാലെ അധിനിവിഷ്ട ഫലസ്തീനിലുടനീളം മാര്‍ച്ച് നടന്നു. നാബ്ലസിന് തെക്കുകിഴക്കായി ബീറ്റ പട്ടണത്തില്‍ ഏറ്റുമുട്ടലുകള്‍ പൊട്ടിപ്പുറപ്പെട്ടു. തടവുകാരുടെ കുടുംബങ്ങള്‍ക്ക് പിന്തുണയുമായി ജെനിന്റെ തെക്ക് അറബ പട്ടണത്തില്‍ ഒരു വലിയ മാര്‍ച്ച് നടന്നു.

Tags:    

Similar News