ദേശീയ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ ആഭ്യന്തര തിരഞ്ഞെടുപ്പിന് ഒരുങ്ങി ഹമാസ്
ഫെബ്രുവരി 25നകം ആഭ്യന്തര തിരഞ്ഞെടുപ്പ് നടത്താന്‍ ഹമാസ് ഒരുക്കങ്ങള്‍ ആരംഭിച്ചതായി പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു
ഗസാ സിറ്റി: ദേശീയ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിന് സമാന്തരമായി ആഭ്യന്തര തിരഞ്ഞെടുപ്പ് നടത്താന്‍ ഫലസ്തീന്‍ വിമോചന പ്രസ്ഥാനമായ ഹമാസ് പദ്ധതിയിടുന്നതായി വാര്‍ത്താ ഏജന്‍സിയായ അനദൊളു റിപോര്‍ട്ട് ചെയ്യുന്നു. ദേശീയ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നതിനായി ആഭ്യന്തര തിരഞ്ഞെടുപ്പ്മാസങ്ങളോളം വൈകിപ്പിക്കാനുള്ള ശുപാര്‍ശ ഹമാസ് ശൂറ കൗണ്‍സില്‍ തള്ളിയതായും അനദൊളു വ്യക്തമാക്കുന്നു.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മെയ് 22നും പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂലൈ 31നും ഫലസ്തീന്‍ ദേശീയ സമതിയിലേക്കുള്ള തിരഞ്ഞെടുപ്പ് ആഗസ്ത് 31നും നടത്താന്‍ ഇലക്ഷന്‍ കമ്മിറ്റിയോട് നിര്‍ദേശിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ഫലസ്തീന്‍ അതോറിറ്റി (പിഎ), പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പിഎല്‍ഒ), ഫത്താഹ് പ്രസിഡന്റ് മഹമൂദ് അബ്ബാസ് എന്നിവര്‍ ഉത്തരവിട്ടിരുന്നു.
ഫെബ്രുവരി 25നകം ആഭ്യന്തര തിരഞ്ഞെടുപ്പ് നടത്താന്‍ ഹമാസ് ഒരുക്കങ്ങള്‍ ആരംഭിച്ചതായി പേര് വെളിപ്പെടുത്താത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ ജയിലുകള്‍ക്കുള്ളിലെ ഹമാസ് തടവുകാര്‍ ഇതിനകം തന്നെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കി കഴിഞ്ഞിട്ടുണ്ട്.തിരഞ്ഞെടുപ്പ് വിജയം ഉറപ്പുനല്‍കുന്ന ഒരു സംവിധാനം ചര്‍ച്ച ചെയ്യുന്നതിനായി പലസ്തീന്‍ വിഭാഗങ്ങള്‍ ഫെബ്രുവരി 5ന് കെയ്‌റോയില്‍ സംയുക്ത യോഗം ചേരുന്നുണ്ട്.