ചാറ്റ് ഷോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശം; ഹര്‍ദിക് പാണ്ഡ്യയ്ക്കും കെഎല്‍ രാഹുലിനും 40 ലക്ഷം രൂപ പിഴ
ഒരു ലക്ഷം രൂപ വീതം കൊല്ലപ്പെട്ട 10 ജവാന്മാരുടെ കുടുംബത്തിനും ബാക്കി 10 ലക്ഷം ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷന് നല്‍കണമെന്നും ഓംബുഡ്‌സ്മാന്‍ നിര്‍ദേശിച്ചു. ഓര്‍ഡര്‍ ലഭിച്ച് നാലാഴ്ചയ്ക്കകം പിഴ അടയ്ക്കണമെന്നാണ് താരങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം.
മുംബൈ: ടിവി ചാനല്‍ ടോക് ഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യയ്ക്കും കെ എല്‍ രാഹുലിനും 40 ലക്ഷം രൂപ പിഴ ചുമത്തി. ബിസിസിഐ ഒംബുഡ്‌സ്മാന്‍ ഡി കെ ജയിനാണ് ഇരുവര്‍ക്കുമെതിരേ നടപടി സ്വീകരിച്ചത്. ഇരുവര്‍ക്കുമെതിരേ മറ്റു നടപടികള്‍ സ്വീകരിക്കില്ലെന്നും ജെയിന്റെ ബിസിസിഐ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ അറിയിച്ചു. താല്‍ക്കാലിക സസ്‌പെന്‍ഷന്‍ നേരിട്ട ഇരുവരും സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നിരുപാധികം ക്ഷമാപണം നടത്തുകയും ചെയ്തതായി ജയിന്‍ ചൂണ്ടിക്കാട്ടി.
ഒരു ലക്ഷം രൂപ വീതം കൊല്ലപ്പെട്ട 10 ജവാന്മാരുടെ കുടുംബത്തിനും ബാക്കി 10 ലക്ഷം ബ്ലൈന്‍ഡ് ക്രിക്കറ്റ് അസോസിയേഷന് നല്‍കണമെന്നും ഓംബുഡ്‌സ്മാന്‍ നിര്‍ദേശിച്ചു. ഓര്‍ഡര്‍ ലഭിച്ച് നാലാഴ്ചയ്ക്കകം പിഴ അടയ്ക്കണമെന്നാണ് താരങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം.
ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ അവതാരകനായ ചാറ്റ് ഷോ കോഫി വിത്ത് കരണിലായിരുന്നു ഹാര്‍ദിക്കും രാഹുലും വിവാദമായ പ്രസ്താവനകള്‍ നടത്തിയത്. പ്രത്യേകിച്ചും പാണ്ഡ്യയുടെ പ്രതികരണമാണ് പ്രതിഷേധത്തിനിടയാക്കിയത്. തനിക്ക് അനേകം സ്ത്രീകളുമായി ബന്ധമുണ്ടെന്നും മറ്റുമുള്ള പാണ്ഡ്യയുടെ പ്രസ്താവനകളും സ്ത്രീകളോടുള്ള സമീപനവുമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രതിഷേധം കനത്തതോടെ പാണ്ഡ്യ പരസ്യ ക്ഷമാപണം നടത്തിയിരുന്നു. തന്റെ വാക്കുകള്‍ ആരെയെങ്കിലും ഏതെങ്കിലും തരത്തില്‍ വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നു. പരിപാടിയുടെ സ്വഭാവത്തിന് അനുസരിച്ചായിരുന്നു താന്‍ പെരുമാറിയത്. ആരുടേയും വികാരത്തേയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നുമായിരുന്നു പാണ്ഡ്യയുടെ വിശദീകരണം.
പാണ്ഡ്യ മാപ്പു പറഞ്ഞെങ്കിലും സംഭവത്തില്‍ ബിസിസിഐ ഇരുവരോടും വിശദീകരണം ചോദിച്ചു. ബിസിസിഐയുടെ കാരണം കാണിക്കല്‍ നോട്ടീസിന് ഹാര്‍ദിക് പാണ്ഡ്യ നമറുപടി നല്‍കിയെങ്കിലും ഇത് അംഗീകരിക്കാതെ രാഹുലിനും പാണ്ഡ്യയ്ക്കും രണ്ടു മത്സരങ്ങളില്‍ ബിസിസിഐ വിലക്കേര്‍പ്പെടുത്തിയിരുന്നു.