ഹരിദ്വാറില്‍ പൊതുസ്ഥലത്ത് നമസ്‌കരിച്ചതിന് എട്ടു വഴിയോരകച്ചവടക്കാര്‍ അറസ്റ്റില്‍
അറസ്റ്റിലായവര്‍ അനുമതിയില്ലാതെ പൊതുസ്ഥലത്ത് നമസ്‌കാരം നടത്തിയെന്നാണ് പോലിസ് വാദം. സമാധാനം തകര്‍ത്തതിന് ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 151ാം വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.
ഇവര്‍ പൊതുസ്ഥലത്ത് നമസ്‌കരിക്കുന്നുവെന്ന് കാണിച്ച് ചിലര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്.
അറസ്റ്റിലായവര്‍ അനുമതിയില്ലാതെ പൊതുസ്ഥലത്ത് നമസ്‌കാരം നടത്തിയെന്നാണ് പോലിസ് വാദം. സമാധാനം തകര്‍ത്തതിന് ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 151ാം വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് അറസ്‌റ്റെന്നും പ്രശ്‌നബാധിത പ്രദേശത്ത് സംഘര്‍ഷമില്ലെന്ന് ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് പോലിസ് അവകാശപ്പെട്ടത്. വളരെയധികം വര്‍ഗീയ സംഭവങ്ങള്‍ നടക്കുന്ന സ്ഥലമാണ് ഇവിടെ. ഹരിദ്വാറില്‍ കന്‍വാര്‍ യാത്ര ഉടന്‍ ഉണ്ടാകും. ഇവിടെ അനിഷ്ട സംഭവങ്ങളുണ്ടാകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് സാദര്‍ ഏരിയ ഡെപ്യൂട്ടി എസ്പി നിഹാരിക സെംവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, മുസ്‌ലീങ്ങളെ നമസ്‌കരിക്കുന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത് അന്യായമാണെന്ന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി മംഗലൗര്‍ മണ്ഡലം ഭാരവാഹി ഖാസി മുഹമ്മദ് നിസാമുദ്ദീന്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിദ്വാറില്‍ ബിജെപിക്ക് ഭൂരിപക്ഷം സീറ്റുകളും നഷ്ടമായിരുന്നു. അതുകൊണ്ടാണ് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.