ഹരിദ്വാറില്‍ മുസ്‌ലിം വീടുകള്‍ക്കുനേരേ ബജ്‌റംഗ്ദള്‍ ആക്രമണം; സ്ത്രീകളെയടക്കം ക്രൂരമായി മര്‍ദ്ദിച്ചു, കടകള്‍ അടിച്ചുതകര്‍ത്തു (വീഡിയോ)
ഉത്തരാഖണ്ഡ്: ഹരിദ്വാറില്‍ മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ ആക്രമണം അഴിച്ചുവിട്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍. കഴിഞ്ഞ വര്‍ഷം മുസ്‌ലിം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്ത വിദ്വേഷ പ്രസംഗം അരങ്ങേറിയ ധര്‍മസന്‍സദ് സമ്മേളനം നടന്ന ഹരിദ്വാറിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ഇഖ്ബാല്‍പൂരിലാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ നൂറുകണക്കിനു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സ്ത്രീകളടക്കമുള്ള നാട്ടുകാരെ ക്രൂരമായി മര്‍ദ്ദിക്കുകയും കടകള്‍ അടിച്ചുതകര്‍ക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയും ചെയ്യുകയായിരുന്നു.
#HateCrime
— HindutvaWatch (@HindutvaWatchIn) September 1, 2022
Location: Iqbalpur, Maharashtra
Dozens of Bajrang Dal members went on rampage in a Muslim locality, physically attacked Muslims, vandalized their shops and property.
The locals said that they were attacked without any provocation.
pic.twitter.com/fJ16ybnZDT
കാവി മുഖംമൂടി ധരിച്ച് വടികളുമായി പ്രദേശത്ത് മാര്‍ച്ച് നടത്തിയാണ് സംഘം അഴിഞ്ഞാടിയത്. ആക്രമണം നടത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എങ്കിലും ആക്രമണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഹരിദ്വാര്‍ പോലിസും ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ശരീരത്തില്‍നിന്നു രക്തംവാര്‍ന്നൊഴുകുന്ന വയോധികന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സ്ത്രീകള്‍ ഉച്ചത്തില്‍ നിലവിളിക്കുന്ന ശബ്ദവും വിഡിയോയില്‍ കേള്‍ക്കാം.
കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറില്‍ നടന്ന ഹിന്ദുമത സമ്മേളനത്തിലാണ് മുസ്‌ലിംകളടങ്ങുന്ന ന്യൂനപക്ഷത്തെ വംശഹത്യ ചെയ്യാന്‍ ആഹ്വാനമുണ്ടായത്. എന്നാല്‍, സംഘാടകര്‍ക്കെതിരേ കേസെടുക്കാനോ അറസ്റ്റുചെയ്യാനോ സംസ്ഥാന പോലിസ് തയ്യാറായിരുന്നു. പിന്നീട് വിഷയത്തില്‍ സുപ്രിംകോടതി ഇടപെടലുണ്ടായതിനെത്തുടര്‍ന്നാണ് മുഖ്യസംഘാടകനായ വിവാദ ഹിന്ദു പുരോഹിതന്‍ യതി നരസിംഹാനന്ദ അറസ്റ്റിലായത്. പിന്നീട് നരസിംഹാനന്ദ ജാമ്യത്തിലിറങ്ങുകയും ചെയ്തു.